spot_img
Wednesday, November 11, 2026

സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് കൂട്ടുന്നു; സമരം പിൻവലിച്ചു.



കോഴിക്കോട് : ഓട്ടോ-ടാക്‌സി നിരക്കുകള്‍ ജനുവരി ഒന്നുമുതൽ വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ. സംയുക്ത ട്രേഡ് യൂനിയൻ നേതൃത്വവുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പുതുക്കിയ നിരക്ക് നിശ്ചയിക്കാൻ ഉടൻ കമീഷനെ നിയമിക്കാനും ഗവൺമെന്റ് തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. നിരക്ക് കാലോചിതമായി പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി 24 മണിക്കൂര്‍ പണിമുടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ചർച്ചയിൽ അനുകൂല തീരുമാനം വന്നതോടെ പണിമുടക്ക് പിൻവലിച്ചതായി ഭാരവാഹികള്‍ മന്ത്രിയും തൊഴിലാളി യൂനിയൻ ഭാരവാഹികളും അറിയിച്ചു. ഓട്ടോ ചാർജ് മിനിമം അമ്പത് രൂപയെങ്കിലുമാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. നാലര വർഷത്തിനിടെ നിരക്കുകളിൽ ഒരു വർധനവും ഉണ്ടായിട്ടില്ല. ഇന്ധനമുൾപ്പെടെ എല്ലാ മേഖലയിലും വർധനവുണ്ടായിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. ‘ചർച്ചയുടെ അടിസ്ഥാനത്തിൽ പ്രഖ്യാപിക്കപ്പെട്ട സമരം പണിമുടക്ക് സമരം പിൻവലിച്ചു. ഓട്ടോ ടാക്സി നിരക്കുകൾ 2022 ഏപ്രിൽ 26നാണ് ഏറ്റവും ഒടുവിൽ പരിഷ്കരിച്ച് ഗവൺമെന്റ് പ്രഖ്യാപനം ഇറക്കിയത്. അത് പരിഷ്കരിക്കേണ്ട ആവശ്യമുണ്ട് എന്ന എല്ലാ യൂണിയനുകളുടെയും ആവശ്യം തത്വത്തിൽ ഗവൺമെന്റ് അംഗീകരിച്ചു. അതിന്റെ അടിസ്ഥാനത്തിൽ വളരെ വേഗം കമീഷനെ നിയമിക്കാൻ ഗവൺമെന്റ് തീരുമാനിച്ചു. 2027 ആകുമ്പോൾ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുത്തും. അതിനാവശ്യമായ നടപടികളുമായി ഗവൺമെന്റ് മുന്നോട്ടു പോവുകയാണ്. ഓട്ടോറിക്ഷ ഡ്രൈവർമാർക്കും ടാക്സി ഡ്രൈവർമാർക്കും ഇഎസ്ഐ ഏർപ്പെടുത്തുന്ന കാര്യത്തിൽ അനുഭാവപൂർണ്ണമായ നടപടി എടുക്കും. ദേശീയപാത നിലവിൽ വന്നതിന്റെ അടിസ്ഥാനത്തിൽ ഒരുപാട് ഓട്ടോ ടാക്സി സ്റ്റാൻഡുകൾ അപ്രത്യക്ഷമായിട്ടുണ്ട്. ആ സ്റ്റാൻഡുകൾ പുനസ്ഥാപിക്കാൻ ബന്ധപ്പെട്ടവരുമായി സംസാരിക്കാൻ തീരുമാനിച്ചിട്ടുണ്ട്’ -മ​ന്ത്രി പറഞ്ഞു.*നിങ്ങളുടെ നാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വാർത്തകൾ ഞങ്ങൾക്ക് അയച്ചു തരിക. വാർത്തകൾ അയക്കേണ്ട നമ്പർ.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles