spot_img
Thursday, April 23, 2026

സംസ്ഥാനത്ത് സ്വർണവില ഉയരുന്നു:ഇന്നത്തെ സ്വർണവില അറിയാം 



 സംസ്ഥാനത്ത് സ്വർണവില ഉയരുന്നു. തുടർച്ചയായ വർധനവ് ആണ് സ്വർണവിലയിൽ രേഖപ്പെടുത്തുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4860 രൂപയാണ് വില. ഇന്നലെ 35 രൂപയാണ് ഒരു  ഗ്രാം 22 കാരറ്റ് സ്വർണത്തിന് വർധിച്ചത്.  ഇതോടെ  ഒരു പവൻ സ്വർണത്തിന്റെ വിലയിൽ  280 രൂപയുടെ വർധനവ് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ  വില 38880 രൂപയാണ്. 

കുത്തനെ കുതിച്ചുയരുകയും താഴുകയും ചെയ്ത സ്വർണവില രണ്ടു ദിവസങ്ങളിൽ മാറ്റമില്ലാതെ തുടർന്നിരുന്നു എങ്കിലും കഴിഞ്ഞ നാല് ദിവസങ്ങളിലായി സ്വർണവില വർധിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 30 രൂപ വർധിച്ചു. ഏപ്രിൽ ഏഴിന് 3965 രൂപയായിരുന്നു  18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില. ഏപ്രിൽ എട്ടിന് 20 രൂപ വർധിച്ച് 3985 രൂപയായി. ഇന്നലെ 30 രൂപ വർധിച്ചതോടുകൂടി സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില  4015 രൂപയായി. അതേമയം വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. 925 ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയാണ് വില. വെള്ളിക്ക് 72 രൂപയാണ് വില. 

ഏപ്രിൽ അഞ്ചിനും ആറിനുമാണ് സ്വർണവിലയിൽ മാറ്റമില്ലാതെ തുടർന്നത്. ഏപ്രിൽ നാലിന്  22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞിരുന്നു. ഏപ്രിൽ ഒന്നിന് സ്വർണവില കുത്തനെ ഉയർന്നിരുന്നു.  22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 45 രൂപയോളം ആയിരുന്നു വർധിച്ചത്. ഏപ്രിലിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില ഇപ്പോൾ ഉള്ളത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles