spot_img
Tuesday, September 22, 2026

തൃശൂരില്‍ യുവാവ് മാതാപിതാക്കളെ നടുറോഡിലിട്ട് വെട്ടി കൊലപ്പെടുത്തി



തൃശൂര്‍: തൃശൂരില്‍ യുവാവ് മാതാപിതാക്കളെ നടുറോഡിലിട്ട് വെട്ടി കൊലപ്പെടുത്തി. ഇഞ്ചക്കുണ്ട് സ്വദേശി അനീഷാണ്(30) അച്ഛന്‍ കുട്ടന്‍(60), അമ്മ ചന്ദ്രിക(55) എന്നിവരെ കൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. വീടിന് മുമ്പിലെ റോഡരികിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്.

അനീഷും പിതാവും വഴക്ക് പതിവായിരുന്നെന്ന് സമീപവാസികള്‍ പറയുന്നു. ഞായറാഴ്ച രാവിലെയും വഴക്കുണ്ടായി. ഇതില്‍ പ്രകോപിതനായ അനീഷ് വെട്ടുകത്തി കൊണ്ട് മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാനായി ഇറങ്ങിയോടിയെങ്കിലും പിന്തുടര്‍ന്നെത്തി അനീഷ് ഇരുവരെയും വെട്ടികൊലപ്പെടുത്തുകയായിരുന്നു.

അനീഷ് തന്നെയാണ് വെള്ളിക്കുളങ്ങര പൊലീസില്‍ വെട്ടിക്കൊലപ്പെടുത്തിയെന്ന വിവരം വിളിച്ചു പറഞ്ഞത്. അമ്മയുടെ മുഖം വെട്ടി വികൃതമാക്കിയ നിലയിലായിരുന്നു. കഴുത്തിലും നെഞ്ചിലുമായിരുന്നു അച്ഛന് വെട്ടേറ്റത്. അനീഷ് അവിവാഹിതനാണ്



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles