spot_img
Friday, November 6, 2026

നൂറിലധികം കുട്ടികളുള്ള സ്പെഷൽ സ്കൂളുകൾക്ക് എയ്ഡഡ് പദവിപ്രഖ്യാപനം ഉടനെന്നു മുഖ്യമന്ത്രി.



തിരുവനന്തപുരം: സംസ്ഥാനത്ത്100 ലധികം കുട്ടികളുള്ള എല്ലാ സ്പെഷൽ സ്‌കൂളുകൾക്കും എയ്ഡഡ് പദവി നൽകുന്ന പ്രഖ്യാപനം ഉടനുണ്ടാകുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗവൺ മെന്റ്റ് ഗേൾസ് ഹയർസെക്കൻ ഡറി സ്‌കൂളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ ഭിന്നശേഷി സൗഹ ദസംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. ഇതിനായി ഒരു മാസത്തി നകം സമഗ്ര പദ്ധതികൾ പ്രഖ്യാപിക്കും. ഭിന്നശേഷിക്കാർക്കാ യി പൊതുകെട്ടിടങ്ങളിൽ റാമ്പുകളും പ്രത്യേക ടോറ്റുകളും നിർബന്ധമാക്കിയ രീതിയിൽ സംസ്ഥാനത്തെ എല്ലാ പൊതുവിടങ്ങളിലും എത്തിച്ചേരാനും വാഹനങ്ങളിൽ കയറാനുമുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കും. സംസ്ഥാനത്തെ ഭിന്ന ശേഷിക്കാരായ മുഴുവൻ ആളു കളുടെയും വിവരങ്ങൾ ഉൾപ്പെ ടുത്തി സമഗ്ര ഡേറ്റ ശേഖരിക്കുകയും അത് തുടർച്ചയായി പുതുക്കുകയും ചെയ്യും. ഭിന്നശേ ഷിക്കുട്ടികളുടെ ആവശ്യങ്ങൾക്ക് സംസ്ഥാനത്തിൻ്റെ ധനപ്ര തിസന്ധി തടസമാവില്ല. മുൻഗ ണന നൽകി ഖജനാവിൽ നിന്ന് ആവശ്യമായ തുക ലഭ്യമാക്കും.ഭിന്നശേഷി ലക്ഷണങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിലൂടെ 60 മുതൽ 70 ശതമാനം വരെ പ്രശ്നങ്ങൾ ഭേദപ്പെടുത്താനും കൃത്യമായ പരിശീലനത്തിലൂടെ കുട്ടികളുടെ ശേഷി വർധിപ്പിക്കാനും സാധിക്കും. ഇതിനായി ലോകനിലവാരത്തിലുള്ള ആധുനിക സംവിധാനങ്ങൾ കേരളത്തിലേക്ക് കൊണ്ടു വരും. തങ്ങളുടെ കാലശേഷം കുഞ്ഞു ങ്ങളെ ആര് സംരക്ഷിക്കുമെന്ന കാര്യത്തിൽ മാതാപിതാക്കൾക്ക് യാതൊരു ആകുലതയും വേണ്ടതില്ലെന്നും കേരളം ഈ മക്കളെ ചേർത്തു നിർത്തുമെ ന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles