മണ്ഡലകാലം തുടങ്ങി 32 ദിവസം പിന്നിടുമ്പോൾ സന്നിധാനത്ത് ഇതുവരെ ദർശനം നടത്തിയത് 28 ലക്ഷം തീർത്ഥാടകർ. വിവിധ കാനനപാതയിലൂടെ എത്തുന്ന തീർത്ഥാടകരുടെ എണ്ണവും വർധിച്ചു. കരിമല വഴി 46,690 ഭക്തരും, പുല്ലുമേട് വഴി 74,473 ഭക്തരും സന്നിധാനത്ത് എത്തി എന്നാണ് കണക്ക്. ഇന്ന് പുലർച്ചെ മുതൽ സന്നിധാനത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മണിക്കൂറിൽ ശരാശരി 4010 ഭക്തർ വീതമാണ് പതിനെട്ടാംപടി ചവിട്ടുന്നതെന്നാണ് കണക്ക്.
തീര്‍ഥാടനകാലം ആരംഭിച്ച ശേഷം ഇതുവരെയുള്ള ആകെ വരുമാനം 210 കോടി രൂപ കവിഞ്ഞു. ഇതില്‍ 106 കോടി രൂപ അരവണ വില്‍പ്പനയിലൂടെയാണ് ലഭിച്ചിരിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വരുമാനത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
27 ന് നടക്കുന്ന മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനുള്ള തങ്ക അങ്കി 26 ന് എത്തിച്ചേരും. അന്നേ ദിവസം ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍റെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. മകരവിളക്കിനോടനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ യോഗത്തില്‍ വിലയിരുത്തും






