spot_img
Thursday, April 16, 2026

റാപ്പര്‍ വേടൻ വിവിഹതനാകാൻ ഒരുങ്ങുന്നു:പൊതുവേദിയില്‍ പ്രഖ്യാപനവുമായി ഗായകൻ



റാപ്പര്‍ വേടൻ വിവിഹതനാകാൻ ഒരുങ്ങുന്നു. നവമി ലതയാണ് വേടന്റെ വധു, ഫെബ്രുവരി 24ന് തൃശൂരില്‍വെച്ചാണ് വിവാഹം. രജിസ്റ്റര്‍ വിവാഹമായിരിക്കുമെന്ന് വേടൻ അറിയിച്ചു.

തദ്ദേശ സ്വയം ഭരണ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂരില്‍ സര്‍ക്കാര്‍ നടത്തുന്ന ഹാപ്പിനെസ് ഫെസ്റ്റിവലിന്റെ വേദിയില്‍ വെച്ചാണ് വേടൻ വിവാഹക്കാര്യം പരസ്യമാക്കിയത്. ഫെസ്റ്റിവലില്‍ വേടന്റെ പ്രോഗ്രാമും ഉണ്ടായിരുന്നു. വേദിയില്‍ വെച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് വേടന്റെ വിവാഹക്കാര്യം ആദ്യം അറിയിച്ചത്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ഫിലിം അവാര്‍ഡ് ലഭിച്ച വേടനെ എം വി ഗോവിന്ദൻ പൊന്നാട അണിയിച്ച് ആദരിച്ചിരുന്നു, തുടര്‍ന്ന് സംസാരിക്കവേയാണ് വേടന്റെ വിവാഹക്കാര്യം എം വി ഗോവിന്ദൻ മാസ്റ്റര്‍ പങ്കുവെച്ചത്.

തുടര്‍ന്ന് മറുപടി പ്രസംഗത്തില്‍ വിവാഹക്കാര്യം വേടനും സ്ഥിരീകരിച്ചു. മാഷ് പറഞ്ഞതുപോലെ ഇരുപത്തിനാലാം തിയ്യതി ഞാൻ രജിസ്റ്റര്‍ മാര്യേജ് ചെയ്യാൻ പോവുകയാണ്. എന്റെ കല്യാണമാണ് എന്നാണ് വേടൻ പറഞ്ഞത്.

എഴുത്തുകാരിയാണ് വേടന്റെ വധു നവമി. ഏറെക്കാലം പ്രണയത്തിലാണ് ഇരുവരും. 2025ല്‍ പുറത്തിറക്കിയ മോണലോവ എന്ന പാട്ട് തന്റെ കാമുകിക്ക് വേണ്ടി എഴുതിയതാണെന്ന് നേരത്തെ വേടൻ വെളിപ്പെടുത്തിയിരുന്നു. പൊതുവേദിയില്‍ വേടനൊപ്പം നവോമിയും എത്താറുണ്ട്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ഫിലിം അവാര്‍ഡ് സ്വീകരിക്കാൻ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ നവമി ലതയും കൂടെയുണ്ടായിരുന്നു. അന്ന് വേടനൊപ്പം എടുത്ത ഒരു ഫോട്ടോയ്‍ക്ക് പൊണ്ടാട്ടി എന്നായിരുന്നു ക്യാപ്ഷൻ എഴുതിയിരുന്നത്. മഞ്ഞുമ്മല്‍ ബോയ്‍സ് എന്ന സിനിമയിലെ കുതന്ത്രം എന്ന ഗാനത്തിലാണ് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വേടനു ലഭിച്ചത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles