spot_img
Wednesday, June 3, 2026

ഇരുചക്ര വാഹനങ്ങളിൽ കുഞ്ഞുങ്ങളുമൊത്തുള്ള യാത്രകൾ ഇനി കൂടുതൽ സുരക്ഷിതമാക്കാം



ഇരുചക്ര വാഹനങ്ങളിൽ കുഞ്ഞുങ്ങളുമൊത്തുള്ള യാത്രകൾ ഇനി കൂടുതൽ സുരക്ഷിതമാക്കാം. ഇരു ചക്ര വാഹനങ്ങളിൽ യാത്ര ചെയ്യപ്പെടുന്ന നാല് വയസ്സിൽ താഴെയുള്ള കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി കേന്ദ്ര മോട്ടോർ വാഹന ചട്ടം138(7)(A)(1) അനുശാസിക്കുന്ന പ്രകാരം രൂപകൽപ്പന ചെയ്തതാണ് സേഫ്റ്റി ഹാർനെസ് (Safety Harness) എന്നറിയപ്പെടുന്ന ഈ സുരക്ഷാ സംവിധാനം. യാത്രയ്ക്കിടയിൽ കുട്ടികൾ ഉറങ്ങിപ്പോകുമോ എന്ന ഭയമോ, അവർ സീറ്റിൽ നിന്ന് വഴുതിപ്പോകുമോ എന്ന ആശങ്കയോ ഇനി വേണ്ട; ഈ ഹാർനെസ് ഉപയോഗിച്ച് കുട്ടിയെ മുതിർന്നവരോട് ചേർത്ത് സുരക്ഷിതമായി ബെൽറ്റ് ചെയ്യാവുന്നതാണ്. ഉയർന്ന ഗുണമേന്മയുള്ള നൈലോൺ ഫാബ്രിക്, ശക്തമായ ബക്കിളുകൾ, കുട്ടികൾക്ക് അസ്വസ്ഥതയുണ്ടാക്കാത്ത സോഫ്റ്റ് കുഷ്യനിംഗ് എന്നിവ ഇതിന്റെ പ്രത്യേകതയാണ്. കുട്ടിയുടെ വളർച്ചയ്ക്കും സൗകര്യത്തിനും അനുസരിച്ച് ക്രമീകരിക്കാവുന്ന അഡ്ജസ്റ്റബിൾ സ്ട്രാപ്പുകൾ ഉള്ളതിനാൽ ദീർഘദൂര യാത്രകളിലും ഇത് ഏറെ സുരക്ഷിതമാണ്. എളുപ്പത്തിൽ ധരിക്കാനും ഊരിമാറ്റാനും സാധിക്കുന്ന ഈ ബെൽറ്റ് നിങ്ങളുടെ ഓരോ യാത്രയും ഭയരഹിതവും സന്തോഷകരവുമാക്കുന്നു. കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കി സമാധാനത്തോടെ യാത്ര ചെയ്യാൻ സേഫ്റ്റി ഹാർനസ് ഒരു ശീലമാക്കുക. നമ്മുടെ കുഞ്ഞുങ്ങളുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തമാണ്. #mvdkerala #safetyharness



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles