തിരുവനന്തപുരം: രാത്രികാലങ്ങളിൽ സ്‌ത്രീകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കേരള പൊലീസ് ആരംഭിച്ച “നിർഭയ നിശ’പദ്ധതി അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ സംസ്ഥാനമൊട്ടാകെ നടപ്പാക്കും. ഞായറാഴ്‌ച രാത്രി 7.30ന് തിരുവനന്തപുരത്ത് മാനവീയം വീഥിയിൽ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ പദ്ധതിക്ക് തുടക്കമിടും. രാത്രി ഒന്പത് മുതല്‍ പുലർച്ചെ അഞ്ച് വരെ യാത്ര ചെയ്യുന്ന സ്‌ത്രീകൾക്ക് പ്രത്യേക സുരക്ഷ ഒരുക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ നിർവഹിച്ചിരുന്നു.സേനയുടെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ആന്‍ഡ് സപ്പോര്‍ട്ട് സിസ്റ്റം (ഇആര്‍എസ്എസ്), പോല്‍ -ആപ്പിലെ എസ്ഒഎസ് ബട്ടണ്‍, 112 ഹെല്‍പ്പ് ലൈന്‍, ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍, ഹൈവേ പട്രോള്‍, പിങ്ക് പട്രോള്‍ വാഹനങ്ങള്‍ എന്നിങ്ങനെ വിവിധ സംവിധാനങ്ങളെ ഏകോപിച്ചാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായി സ്‌ത്രീകള്‍ കൂടുതൽ യാത്രചെയ്യുന്ന തിരക്കുള്ള സ്ഥലങ്ങളിൽ എഐ ക്യാമറകൾ സ്ഥാപിക്കും. അപകട വിവരം അറിയിക്കാനുള്ള അലാറം, കുറ്റവാളികളെ തിരിച്ചറിയാനുള്ള സംവിധാനം എന്നീ സൗകര്യമുള്ള നിര്‍ഭയ നിശ സേഫ്റ്റി പോളുകള്‍ സ്ഥാപിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്
‘നിർഭയ നിശ’ ഇന്നുമുതൽ
FacebookTwitterEmailGoogle+%0a%0a🪀 *വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് എന്റെ തിരുവമ്പാടി വാർത്ത ഗ്രൂപ്പിൽ അംഗമാവുക* 👇%0a%0ahttps://chat.whatsapp.com/FDwfSRgZLO636KKTTcb0Ao%0a%0a👉 *വാർത്തകളും പരസ്യങ്ങളും പ്രസിദ്ധീകരിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ക്ലിക്ക് ചെയ്യുക* wa.me/919526788312%0a%0a🔊 *എന്റെ തിരുവമ്പാടി*" class="meks_ess-item socicon-whatsapp prevent-share-popup">WhatsApp






