വിശുദ്ധ റമളാനിലെ ഏറ്റവും സവിശേഷമായ ഇരുപത്തിയേഴാം രാവിനെ വരവേൽക്കാൻ മസ്ജിദുകൾ ഒരുങ്ങി. സൂര്യാസ്തമയത്തോടെ പുണ്യങ്ങളുടെ പൂക്കാലമായ ലൈലത്തുൽ ഖദ്‌റിനെ പ്രതീക്ഷിച്ച് വിശ്വാസികൾ പ്രാർഥനാനിരതരാകും. കേരളത്തോടൊപ്പം ഒമാനിലും ഇരുപത്തിയേഴാം രാവ് ഇന്നാണ്.മറ്റ് ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു ഇരുപത്തിയേഴാം രാവ്.
ആയിരം മാസങ്ങളെക്കാൾ പുണ്യമുള്ള രാവെന്ന് വിശേഷിപ്പിക്കുന്ന ലൈലത്തുൽഖദ്ർ റമസാനിലെ അവസാന പത്തിലെ ഒറ്റയിട്ട രാവുകളിൽ (21, 23, 25, 27, 29) ഒന്നിലായിരിക്കും. അതിൽ ഏറ്റവും സാധ്യത കൽപിക്കപ്പെടുന്നത് 27ാം രാവായതിനാൽ മറ്റു ദിവസങ്ങളെക്കാൾ കൂടുതൽ വിശ്വാസികൾ ആരാധനായലങ്ങളിലെത്തി നേരം പുലരുവോളം പ്രാർഥനയിൽ മുഴുകും. നിർബന്ധ, ഐഛിക നമസ്കാരങ്ങൾ നിർവഹിച്ചും ഖുർആൻ പാരായണത്തിലും അനുബന്ധ പ്രാർഥനകളിലും മുഴുകും.പുണ്യരാവിനെ വരവേൽക്കാൻ പള്ളികളും സജ്ജമായി.നിരവധി പള്ളികളിൽ പ്രത്യേക പ്രാർത്ഥന സംഗമങ്ങളും നടത്തുന്നുണ്ട്.ഇത് പുലരുവോളം നീളം.






