spot_img
Thursday, April 16, 2026

നിയമസഭ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 39 ഫ്ളയിങ് സ്‌ക്വാഡുകൾ



നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സ്ഥാനാര്‍ഥികളുടെ ചെലവുകള്‍ നിരീക്ഷിക്കുന്നതിനും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം, മദ്യം, പാരിതോഷികങ്ങള്‍ തുടങ്ങിയവ കൊണ്ടുപോകുന്നത് തടയുന്നതിനുമായി ജില്ലയില്‍ വിവിധ സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ഓരോ നിയോജക മണ്ഡലത്തിലും മൂന്ന് വീതം ഫ്ളയിങ് സ്‌ക്വാഡുകളും ഒമ്പത് സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളുമാണ് പ്രവര്‍ത്തനസജ്ജമായത്. 13 വീഡിയോ സര്‍വൈലന്‍സ് ടീമും പ്രവര്‍ത്തിക്കും. സ്ഥാനാര്‍ഥി, ഏജന്റ്, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ 50,000 രൂപയില്‍ കൂടുതല്‍ സൂക്ഷിക്കുകയോ മദ്യം, മയക്കുമരുന്ന്, ആയുധങ്ങള്‍ തുടങ്ങിയ കൈവശം വെക്കുകയോ ചെയ്താല്‍ പിടിച്ചെടുക്കുമെന്നും ജനപ്രാതിനിധ്യ നിയമപ്രകാരം കര്‍ശ നടപടി സ്വീകരിക്കുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. നോമിനേഷന്‍ നല്‍കുന്നത് മുതലുള്ള ചെലവുകള്‍ സ്ഥാനാര്‍ഥികളുടെ ചെലവായി കണക്കാക്കും. സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളും പൊതുസമൂഹവും ജില്ലാ ഭരണകൂടവുമായി സഹകരിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

നിയമസഭ തിരഞ്ഞെടുപ്പ്: യോഗം ചേര്‍ന്നുനിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. മാതൃകാ പെരുമാറ്റച്ചട്ടം, വിവിധ സ്‌ക്വാഡുകള്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആപ്പുകള്‍, ഇ.വി.എം മാനേജ്‌മെന്റ്, സുരക്ഷാ ക്രമീകരണങ്ങള്‍, പോസ്റ്റല്‍ ബാലറ്റ്, വീട്ടിലെത്തിയുള്ള വോട്ട്, വെബ് ക്യാമറകളുടെ പ്രവര്‍ത്തനം, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിന്യാസവും പരിശീലനവും, മാധ്യമ നിരീക്ഷണം, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍, വോളണ്ടിയര്‍മാരുടെ നിയമനം, വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ച നടപടികള്‍ യോഗം വിലയിരുത്തി.കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കലക്ടര്‍ എസ് ഗൗതം രാജ്, എ.ഡി.എം സി മുഹമ്മദ് റഫീഖ്, സിറ്റി പോലീസ് കമീഷണര്‍ ജി ജയദേവ്, കോഴിക്കോട് റൂറല്‍ എസ്.പി ടി ഫറാഷ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ എസ് സുബിന്‍, തിരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles