spot_img
Friday, July 31, 2026

പെരുന്നാള്‍ പ്രഭാഷണത്തിനിടെ ഹൃദയാഘാതം; ഇമാം കുഴഞ്ഞുവീണു മരിച്ചു



പാലക്കാട്: ചെരുപ്പുഴളശ്ശേരിയില്‍ ചെറിയ പെരുന്നാള്‍ ഖുതുബയ്ക്കിടെ (പ്രഭാഷണം) ഇമാം പള്ളിയില്‍ കുഴഞ്ഞുവീണു മരിച്ചു. തൃക്കടീരി ആറ്റാശ്ശേരിയിലെ ഇസ്‌ലാമിക് സര്‍വീസ് സൊസൈറ്റി ജുമാമസ്ജിദ് ഇമാം മൗലവി അബ്ദുല്‍ ഷുക്കൂര്‍ ഖാസിമി (54) ആണു മരിച്ചത്.

ചെറിയ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചു ഖുതുബ പ്രസംഗം നിര്‍വഹിച്ചു കൊണ്ടിരിക്കെയാണ് ഹൃദയാഘാതമുണ്ടായത്. പള്ളിയിലുള്ളവര്‍ പ്രഥമ ശുശ്രുഷ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. മൗലവി അബ്ദുള്‍ ഷുക്കൂര്‍ ഖാസിമി തൊടുപുഴ സ്വദേശിയാണ്. ഭാര്യയും, ഒരു മകനുമുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles