തിരുവനന്തപുരം : സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചു പണി. സസ്പെൻഷൻ കഴിഞ്ഞ് മടങ്ങിയെത്തിയ ബി.അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാക്കി. കായികവകുപ്പ് സ്പെഷൽ സെക്രട്ടറിയായാണ് എൻ. പ്രശാന്തിന് നിയമനം. യുവജനകാര്യം, മൃഗശാല, മ്യൂസിയം വകുപ്പുകളുടെ അധിക ചുമതലയും പ്രശാന്തിനായിരിക്കും.
അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ സിൻഹയ്ക്ക് കയർ വികസന വകുപ്പിന്റെയും ഹൗസിങ് ഡിപ്പാർട്ട്മെന്റിന്റെയും അധിക ചുമതല നൽകും.കെ.ആർ. ജ്യോതിലാലിനു പ്ലാനിങ് ബോർഡിന്റെ അധിക ചുമതല നൽകും. മിൻഹാജ് ആലം കൃഷി വകുപ്പ് അഡീഷണൽ സെക്രട്ടറിയാകും. രാജു നാരായണ സ്വാമി സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും. ടി.വി. അനുപമയാകും ഗതാഗത സെക്രട്ടറി. ഷാർമിള മേരി ജോസഫാണ് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി. രത്തൻ യു ഖേൽക്കറിനു തുറമുഖ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതലയും നൽകി. കെ.ബിജുവാണ് വനം വകുപ്പ് സെക്രട്ടറി.
എം.ജി. രാജമാണിക്യമാണ് കെഎസ്ഇബി ചെയർമാൻ. കെ.ജീവൻ ബാബുവിനെ റവന്യു, ദുരന്ത നിവാരണ വകുപ്പ് സ്പെഷൽ സെക്രട്ടറിയായും എസ്. സുഹാസ് ജല വിഭവ വകുപ്പ് സ്പെഷൽ സെക്രട്ടറിയായും നിയമിച്ചു.ദിവ്യ എസ്. അയ്യർ തദ്ദേശസ്വയംഭരണ വകുപ്പിലേക്ക് മാറി. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായാണ് നിയമനം. അദീല അബ്ദുല്ല പൊതുമരമാത്ത് വകുപ്പ് സ്പെഷൽ സെക്രട്ടറിയാകും. സീറാം സാംബശിവ റാവുവിനു ഐടി വകുപ്പിന്റെ അധിക ചുമതല നൽകും. ഷാനവാസ്.എസ് തദ്ദേശ വകുപ്പ് സ്പെഷ്ൽ സെക്രട്ടറിയാകും. ഡി.സജിത് ബാബു പൊതുവിഭ്യാഭ്യാസ വകുപ്പ് സ്പെഷൽ സെക്രട്ടറിയാകും. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ അധിക ചുമതലയും വഹിക്കും.






