spot_img
Saturday, June 13, 2026

മുഖ്യമന്ത്രി വി.ഡി സതീശനും കുടുംബത്തിനും വധഭീഷണി; പ്രതി പിടിയിൽ.



തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും കുടുംബത്തിനും നേരെ വധഭീഷണി നടത്തിയ പ്രതി പിടിയിൽ. ആറ്റിങ്ങൽ, വാളക്കാട് സ്വദേശി ചരുവിള വീട്ടിൽ സോണി തോമസാണ് പിടിയിലായത്. പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചായിരുന്നു ഭീഷണി മുഴക്കിയത്. സംഭവത്തിൽ കൻ്റോൺമെൻറ് പൊലീസ് കേസെടുത്തിരുന്നു. സൈബർ സെൽ അന്വേഷണം ആരംഭിച്ചു.ഇന്നലെ വൈകുന്നേരം 06.50 തോടെ തിരുവനന്തപുരം സിറ്റി ഡിസ്ട്രിക്ട് പൊലീസ് കമാന്റ്റിംഗ് സെൻ്ററി (DPCC) ലെ കോളർ ഐഡിയുള്ള ഒഫീഷ്യൽ ഫോൺ നമ്പരായ 0471 2331843 എന്ന നമ്പരിലേക്കാണ് കോൾ വന്നത്. പ്രതി പലപ്രാവശ്യം വിളിച്ച് മുഖ്യമന്ത്രി വി.ഡി സതീശനെയും കുടുംബത്തിനെയും കൊല്ലും എന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി എഫ്ഐആറിൽ പറയുന്നു. എന്താണ് കാര്യമെന്ന് ചോദിച്ച സമയം വി.ഡി സതീശനെ ഇഷ്ടമല്ലായെന്ന് പ്രതി പറഞ്ഞതായും മുഖ്യമന്ത്രിയെയും കുടുംബത്തെയും കൊന്നിട്ട് പ്രശസ്തനാകാനാണ് എന്ന് പറഞ്ഞതായും എഫ്ഐആറിൽ പറയുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles