spot_img
Saturday, September 12, 2026

ചെങ്ങോട്ടുകാവ് ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; എട്ടുപേർക്ക് പരിക്ക്.



കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ബൈപ്പാസിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്ക്. ഇന്ന് രാവിലെ 10.30-ഓടെയാണ് അപകടം നടന്നത്. ചെങ്ങോട്ടുകാവ് ഓവർബ്രിഡ്ജിന് സമീപത്തെ സർവ്വീസ് റോഡിലാണ് സംഭവം.അപകടത്തിൽപ്പെട്ട രണ്ട് കാറുകളും ഇടിയുടെ ആഘാതത്തിൽ തലകീഴായി മറിയുകയും സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ നാട്ടുകാരും കൊയിലാണ്ടി അഗ്നിരക്ഷാ സേനയും പോലീസും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.പരിക്കേറ്റവരെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്നാൽ, ഇവരിലധികം പേരുടെയും പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെത്തുടർന്ന് പ്രദേശത്ത് അല്പനേരം ഗതാഗത തടസ്സമുണ്ടായി



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles