തിരുവനന്തപുരം: സ്ത്രീകളുടെ സൗജന്യയാത്രയുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് സർക്കുലർ ഇറക്കി കെഎസ്ആർടിസി. സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങളാണ് സർക്കുലറിൽ പറയുന്നത്. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ മുന്നിലും വാതിലുകൾക്കും സമീപം പ്രിയദർശിനി എന്ന സ്റ്റിക്കർ പതിക്കണം. അനൂകൂല്യമുള്ള ബസ് തിരിച്ചറിയാനായാണ് ഇങ്ങനെ ചെയ്യുന്നത്. മാത്രമല്ല കയറുന്ന സ്റ്റോപ്പും ഇറങ്ങുന്ന സ്റ്റോപ്പും ടിക്കറ്റിൽ രേഖപ്പെടുത്തണം.
അധിക ലഗ്ഗേജ് ഉണ്ടെങ്കിൽ ഇതിന് ചരസിജ ഈടാക്കും. സ്ത്രീകൾക്കൊപ്പം പുരുഷന്മാർ യാത്ര ചെയ്യുന്നുണ്ടെങ്കിൽ അവർ പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടതാണ്. സൗജന്യ യാത്ര ഇല്ലാത്ത ബസിൽ കയറിയാൽ അക്കാര്യം സ്ത്രീകളെ മുൻകൂട്ടി അറിയിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.പിസി ന്യൂസ് വാർത്ത,അതേസമയം, കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകളുടെ സൗജന്യയാത്ര സംബന്ധിച്ച് പണം കണ്ടെത്താനുള്ള ചർച്ചകൾ സജീവമാണ്. ബാങ്ക് മുഖേന പണം ലഭ്യമാക്കുന്നതിനാണ് മുൻഗണന. സർക്കാർ ഗ്യാറന്റിയിൽ കെഎസ്ആർടിസിക്ക് ഓവർഡ്രാഫ്റ്റ് അനുവദിക്കും.
ഈ പണം മാസം ആദ്യം കെഎസ്ആർടിസിക്ക് ലഭ്യമാകും. മാസം അവസാനത്തോടെ പലിശ ഉൾപ്പെടെ സർക്കാർ അടയ്ക്കും. ഇത് സ്ഥിരം സംവിധാനം ആക്കും. ബാങ്കുകളുമായി ചർച്ച പുരോഗമിക്കുകയാണ്. ഉടൻ തന്നെ തീരുമാനമുണ്ടായേക്കും.മാസമാവസാനം പണം നൽകാമെന്ന സർക്കാരിന്റെ നിർദേശം കെഎസ്ആർടിസി തള്ളിയിരുന്നു. സൗജന്യ യാത്ര ഉള്ള ബസുകളിൽ പഠിപ്പിക്കാനുള്ള ലോഗോയുടെ പണികൾ അവസാനഘട്ടത്തിലാണ്.
ഇന്ദിരാ ഗാന്ധിയുടെ നിഴൽ ചിത്രം ഉൾപ്പെടെയുള്ള ലോഗോ തയ്യാറാക്കുന്നത്, കെഎസ്ആർടിസി സോഷ്യൽ മീഡിയ വിഭാഗം തയ്യാറാക്കിയ ലോഗോ അംഗീകരിച്ചിരുന്നില്ല. മറ്റൊരു ഡിസൈൻ നിർമ്മിക്കാൻ സി ഡിറ്റിനു കരാർ നൽകിയിരിക്കുകയാണ്. ഈ ലോഗോ ഇന്ന് വൈകുന്നേരത്തോടെ തയ്യാറാകും. തിങ്കളാഴ്ചയ്ക്ക് മുൻപേ ലോഗോ ബസ്സുകളിൽ പതിപ്പിക്കും. 3125 ബസുകളിലാണ് സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാനാകുക.






