spot_img
Saturday, June 13, 2026

KSRTC സൗജന്യ യാത്ര;’തയ്യാറെടുപ്പുകൾ പൂർത്തിയായി,ജീവനക്കാരുടെ ശമ്പളവും പെൻഷനും കിട്ടിയോ എന്ന് ആദ്യമന്വേഷിക്കും.



തിരുവനന്തപുരം: സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസിലെ സൗജന്യ യാത്രയുടെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് അദ്ദേഹം പറഞ്ഞു. ഉദ്ഘാടന യാത്രയ്ക്കായി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ക്ഷണിച്ചു. തമ്പാനൂര്‍ മുതല്‍ സെക്രട്ടറിയേറ്റ് വരെ മുഖ്യമന്ത്രി ബസ്സില്‍ സഞ്ചരിക്കുമെന്നും സി പി ജോണ്‍ വ്യക്തമാക്കി.

കെഎസ്ആര്‍ടിസി തൊഴിലാളികള്‍ക്ക് ശമ്പളം കിട്ടി എന്നത് വാര്‍ത്തയാകുന്ന ഗതികേടിലേക്ക് മാറിയെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായാണ് ഇത് കാണുന്നതെന്ന് മന്ത്രി വിമര്‍ശിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും കിട്ടിയോ എന്നായിരിക്കും ഈ സര്‍ക്കാര്‍ ആദ്യം അന്വേഷിക്കുന്നതെന്ന് സി പി ജോണ്‍ പറഞ്ഞുകെഎസ്ആര്‍ടിസി പെന്‍ഷന്‍കാരെ ജീവനക്കാരെപോലെ പരിഗണിക്കുമെന്നും സി പി ജോണ്‍ കൂട്ടിച്ചേര്‍ത്തു.

‘2018ല്‍ 10.1 ശതമാനം പലിശക്കാണ് സര്‍ക്കാര്‍ വായ്പയെടുത്തത്. ജോലി ചെയ്തവരുടെ അവകാശമാണ് പെന്‍ഷന്‍. നിങ്ങളുടെ പെന്‍ഷന്‍ ഞങ്ങളുടെ ആവശ്യമാണ്’, സി പി ജോണ്‍ പറഞ്ഞു.തന്റെ ഓഫീസിലേക്ക് നിങ്ങള്‍ക്ക് എപ്പോഴും വരാമെന്നും സി പി ജോണ്‍ പറഞ്ഞു.പക്ഷേ 10, 20 ആളുകളുമായി വരരുത്. എല്ലാവര്‍ക്കും ഇരിക്കാന്‍ അവിടെ കസേര ഇല്ല. എന്റെ വീട്ടിലേക്ക് നിങ്ങള്‍ക്ക് വരാം. അവിടെ എത്ര ആളുകള്‍ക്ക് വേണമെങ്കിലും വരാം.

എല്ലാവരെയും ഞാന്‍ സ്വാഗതം ചെയ്യുന്നു’, സി പി ജോണ്‍ കൂട്ടിച്ചേര്‍ത്തു.അതേസമയം കെഎസ്ആര്‍ടിസി ബസിലെ സൗജന്യ യാത്രയില്‍ കെഎസ്ആര്‍ടിസിക്ക് ബാധ്യത വരില്ലെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യാത്ര ചെയ്യാന്‍ പ്രത്യേക കാര്‍ഡുകളോ സര്‍ട്ടിഫിക്കറ്റുകളോ വേണ്ടെന്നും എല്ലാ വനിതകള്‍ക്കും സൗജന്യ യാത്ര ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles