spot_img
Sunday, September 13, 2026

കുടുംബത്തിലെ സ്ത്രീകളെ യൂട്യൂബിലൂടെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് പരാതി നൽകി ഹനാൻഷാ.



കോഴിക്കോട്: കുടുംബത്തിലെ സ്ത്രീകളെ യൂട്യൂബിലൂടെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നൽകി ഗായകൻ ഹനാൻഷാ. ആഭ്യന്തരമന്ത്രിയ്ക്ക് നേരിട്ടെത്തിയാണ് പരാതി നൽകിയത്.യൂട്യൂബർ നിഹാദ് എന്ന ‘തൊപ്പി’യും സുഹൃത്തുക്കളും തമ്മിലുള്ള തർക്കത്തിൽ തന്നെയും കുടുംബത്തെയും തന്റെ കൂട്ടുകാരെയും വലിച്ചിഴക്കുന്നതിൽ ഹനാൻഷാ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

തനിക്കും കുടുംബത്തിനും അപകീർത്തികരമായ വീഡിയോ യൂട്യൂബിൽ നിന്ന് നീക്കം ചെയ്യിച്ചിരുന്നെന്നും എന്നാൽ വീണ്ടും റീൽസുകളായും ഷോർട്ട്സുകളായും പ്രചരിക്കുകയാണെന്നും ഹനാൻഷാ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞിരുന്നു.”എന്നെയും എന്റെ കൂട്ടുകാരെയും കുടുംബത്തെയും ലക്ഷ്യമാക്കി ഒരു യൂട്യൂബ് ലൈവിൽ ഉപദ്രവം, അധിക്ഷേപം, സ്ത്രീകൾക്ക് നേരെയുള്ള അപകീർത്തികരമായ പരാമർശങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ യൂട്യൂബിൽ നൽകിയ കോപ്പിറൈറ്റ് സ്‌ട്രൈക്കിനാൽ നീക്കം ചെയ്യപ്പെട്ടു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles