spot_img
Thursday, June 18, 2026

വെളുത്തുള്ളി വില**കുതിച്ചുയരുന്നു**കിലോഗ്രാമിന് 280 രൂപയിലെത്തി.



കോഴിക്കോട് : വെളുത്തുള്ളി വിലകുതിച്ചുയർന്നു. കഴിഞ്ഞ ആഴ്‌ചയിൽ കിലോഗ്രാമിനു 180 രൂപ ഉണ്ടായിരുന്ന വെളുത്തുള്ളി വില ഇന്നലെ ചില്ലറ വിപണിയിൽ 280 രൂപയിലെത്തി. വലുപ്പത്തിന്റെ അടി സ്ഥാനത്തിൽ പല ഗ്രേ ഡുകളായി തിരിച്ചാ ണു കച്ചവടമെങ്കിലും ഭൂരിഭാഗം മാർക്ക റ്റുകളും വില 280 രൂപയാണ്. കുറഞ്ഞ ഗ്രേഡിലുള്ളവയ്ക്കു കിലോഗ്രാമിന് 250 രൂപയാണ്.

മൊത്തവിപണിയിൽ നിന്നു കിലോഗ്രാമിനു 200 രൂപയ്ക്കാണ് ചെറുകിട വ്യാപാരികൾക്കു ലഭിക്കുന്നത്. ഇതിനു പുറമെ മാർക്കറ്റിലേക്ക് എത്തുന്ന വെളുത്തുള്ളിയുടെ അളവിലും വലിയ കുറവുണ്ടായതോടെ സമീപ ദിവസങ്ങളിൽ വില 300 രൂപ കടക്കുമെന്ന് വ്യാപാരികൾ പറയുന്നു.സംസ്ഥാനത്തേക്കെത്തുന്ന വെളുത്തുള്ളിയുടെ വരവ് കുറഞ്ഞതും ആവശ്യക്കാർ വർധിച്ചതുമാണ് വിലക്കയറ്റത്തിനു കാരണമായത്. കാന്തല്ലൂർ, വട്ടവട മേഖലകളിലാണ് വെളുത്തുള്ളിക്കൃഷി വ്യാപകമായുള്ളത്.

കൂടാതെ, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങ ളിൽനിന്നുമാണ് വെളു ള്ളി എത്തുന്നത്. തമിഴ്‌നാട്ടിൽ പ്രതികൂ ല കാലാവസ്ഥ കൃഷിയെ ബാധിച്ചതോ ടെയാണ് വിപണിയിലെത്തുന്ന വെളുത്തുള്ളിയുടെ അളവ് ഗണ്യമായി കുറഞ്ഞത്.തമിഴ്‌നാട് കോയമ്പത്തൂരിലെ എംജിആർ മാർക്കറ്റി ൽ സാധാരണ ദിവസങ്ങളിൽ 10 ലോഡിലധികം വെളു ത്തുള്ളി എത്താറുണ്ടായിരു ന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ അതു മൂന്നു ലോഡായി ചുരുങ്ങിയിട്ടുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles