കൻസാസ് :* ലോകം കാത്തിരുന്ന ആവേശപ്പോരാട്ടത്തിൽ വമ്പൻ ജയത്തോടെ ലോകകപ്പിൽ വരവരിയിച്ച് ചാമ്പ്യൻമാരായ അർജന്റീന. ഗ്രൂപ്പ് ജെയിൽ ആഫ്രിക്കൻ കരുത്തരായ അൾജീരിയയെ എതിരില്ലാത്ത മൂന്നു ഗോളിനാണ് മെസിയും സംഘവും പരാജയപ്പെടുത്തിയത്. കളിയുടെ പതിനേഴാം മിനിറ്റിൽ തന്നെ കൻസാസ് സിറ്റി സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ആരാധകർക്കു മുന്നിൽ മിശിഹായുടെ കാലുകളിൽ നിന്ന് മാന്ത്രിക ഗോൾ പിറന്നു.
മധ്യനിര താരം റോഡ്രിഗോ ഡി പോൾ നൽകിയ അസിസ്റ്റിൽ നിന്ന് മെസി അടിച്ച ഷോട്ട് അൾജീരിയൻ പോസ്റ്റിലേക്ക് കുതിച്ചുകയറി.ലോകകപ്പിലെ മെസിയുടെ പതിനാലാം ഗോളായിരുന്നു ഇത്.ഗോൾ മടക്കാൻ അൾജീരിയ കിണഞ്ഞു ശ്രമിച്ചെങ്കിലും അവസരങ്ങൾ പാഴായി. കളിതുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ മെസി അൾജീരിയൻ ഗോൾ വല കുലുക്കിയെങ്കിലും ഓക്സൈഡ് കുരുക്കിൽപ്പെട്ടു. എട്ടാം മിനിറ്റിൽ അൾജീരിയൻ താരം ഫാരെസ് ചൈബി അർജന്റീനയുടെ വല കുലുക്കിയെങ്കിലും അതും ഓക്സൈഡ് വിധിച്ചു.
പിന്നാലെ നിരന്തരം അൾജീരിയ ഗോളടിക്കാൻ ശ്രമിച്ചെങ്കിലും അവസരങ്ങൾ പാഴായി. രണ്ടാം പകുതിയിൽ അർജന്റീനയുടെ ഗോൾ ശ്രമം അൾജീരിയൻ കീപ്പർ സിദാൻ തടഞ്ഞു.60-ാം മിനിറ്റിൽ മെസി രണ്ടാമതും അൾജീരിയൻ ഗോൾവല കുലുക്കി. ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടെ അർജന്റീനയുടെ ആദ്യ ഗോൾ ശ്രമം സിദാൻ തടഞ്ഞെങ്കിലും പ്രതിരോധനിരയുടെ പിഴവ് മുതലാക്കി മെസി പന്ത് അനായാസം വലയിലെത്തിച്ചു. തുടർന്ന് അൾജീരിയ കിണഞ്ഞു പരിശ്രമിച്ചിട്ടും ആശ്വാസ ഗോൾ പോലും നേടാനായില്ല.-ാം മിനിറ്റിൽ അൾജീരിയയുടെ നെഞ്ചിൽ അവസാന ആണിയുമടിച്ച് മെസിയുടെ മൂന്നാം ഗോൾ പിറന്നു. ശേഷിക്കുന്ന സമയവും ഒരു ഗോളെങ്കിലും മടക്കാൻ അൾജീരിയ കിണഞ്ഞു ശ്രമിച്ചെങ്കിലും സാധിച്ചില്ല.






