spot_img
Wednesday, June 17, 2026

ഇരട്ട ഗോളുമായി എംബാപ്പെ; സെനഗലിനെ തകർത്ത് ഫ്രാൻസ്.



ന്യൂജേഴ്സി: ഫിഫ ലോകകപ്പില്‍ കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ സെനഗലിനെ വീഴ്ത്തി ഫ്രാന്‍സ്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്‍റെ ജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു എല്ലാ ഗോളുകളും. ഫ്രാന്‍സിനായി കിലിയന്‍ എംബാപ്പെ രണ്ട് ഗോള്‍ നേടിയപ്പോൾ പകരക്കാരനായി ഇറങ്ങിയ ബ്രാഡ്‌ലി ബാർകോള ഫ്രാന്‍സിന്‍റെ ഗോള്‍പ്പട്ടിക തികച്ചു.

സെനഗലിനായി 18 കാരനായ ഇബ്രാഹിം എംബായെ ആശ്വാസ ഗോൾ നേടി.ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകആദ്യ പകുതിയിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ ഫ്രാൻസിനെ സെനഗൽ ശരിക്കും വിറപ്പിച്ചിരുന്നു.

എന്നാൽ ഭാഗ്യം ആഫ്രിക്കൻ ടീമിനൊപ്പമുണ്ടായിരുന്നില്ല.സെനഗൽ സൂപ്പർ താരം നിക്കോളാസ് ജാക്‌സന്‍റെ ഒരു കിടിലൻ ഷോട്ട് ഫ്രഞ്ച് പോസ്റ്റിന്‍റഎ പോസ്റ്റിലിടിച്ചു മടങ്ങി. ഒന്നാം പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ഇസ്മായില സാറിന് ലഭിച്ച സുവർണ്ണാവസരം പോസ്റ്റിന് മുകളിലൂടെ പറന്നുപോയത് സെനഗലിന് വലിയ തിരിച്ചടിയായി. ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയിൽ ഫ്രാൻസ് കളി മാറ്റി. 61-ാം മിനിറ്റിൽ ബോക്സിനുള്ളിൽ വെച്ച് എംബാപ്പെയെ സെനഗൽ താരം സാഡിയോ മാനെ ഫൗൾ ചെയ്തതിന് ഫ്രാന്‍സ് പെനൽറ്റിക്കായി മുറവിളി കൂട്ടിയെങ്കിലും വാര്‍ പരിശോധനക്ക് ശേഷം റഫറി പെനൽറ്റി അനുവദിച്ചില്ല. എന്നാല്‍ 66-ാം മിനിറ്റിൽ മൈക്കൽ ഒലീസെയുടെ ത്രൂ പാസ് സ്വീകരിച്ച് എംബാപ്പെ ഫ്രാൻസിനെ മുന്നിലെത്തിച്ചു (1-0). ഈ ഗോളോടെ ഫ്രാൻസിന്‍റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ എന്ന ഒലിവിയർ ജിറൂഡിന്റെ റെക്കോർഡിനൊപ്പം (57 ഗോളുകൾ) എംബാപ്പെ എത്തി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles