spot_img
Sunday, August 2, 2026

മെറിറ്റ് ഡേ ആഘോഷം ‘ലോറിയ- 2026’ നാളെ നടക്കും.



ഈങ്ങാപ്പുഴ . എംജിഎം ഹയർ സെക്കൻഡറി സ്കൂളിലെ മെറിറ്റ് ഡേ ആഘോഷം ‘ലോറിയ- 2026’ നാളെ (18.06.2026) 2.30ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾ, എൽ.എസ്.എസ്., യുഎസ്എസ് വിജയികൾ, രാജ്യ പുരസ്കാർ ജേതാക്കൾ എന്നിവരെ ചടങ്ങിൽ ആദരിക്കും.

പിടിഎ പ്രസിഡൻ്റ് ഫാ. ഗീവർഗീസ് ജോർജിൻ്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ പക്കോമിയോസ് ഉദ്ഘാടനം ചെയ്യും. പുതുപ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് ബിജു താന്നിക്കാക്കുഴി മുഖ്യപ്രഭാഷണം നടത്തും. ഹയർ സെക്കൻഡറി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ (കൈത്തിരി) ഉദ്ഘാടനവും നടത്തും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles