spot_img
Friday, August 7, 2026

ദില്ലിയില്‍ മൂന്നുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം: 20 പേര്‍ മരിച്ചു



ദില്ലി: ദില്ലിയില്‍ മൂന്നുനില കെട്ടിടത്തില്‍ വന്‍തീപിടുത്തം. 20 പേര്‍ മരിച്ചു. ദില്ലി മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്താണ് തീപിടത്തമുണ്ടായത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ പറഞ്ഞു. നിരവധി പേര്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. അറുപത് പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഓഫീസർമാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles