spot_img
Saturday, June 20, 2026

വളാഞ്ചേരി ദേശീയപാതയിൽ ബൈക്ക് അപകടം; യുവാവിന് ദാരുണാന്ത്യം .



വളാഞ്ചേരി : വളാഞ്ചേരി കഞ്ഞിപ്പുര ദേശീയപാതയിൽ സി ഐ ഓഫീസിന് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു കാസർകോട് സ്വദേശിയായ ബദറുൽ അഫീസ് (24) ആണ് അപകടത്തിൽ മരിച്ചത്.കുട്ടിപ്പുറം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ദേശീയപാതയോരത്തെ സൈഡ് ഭിത്തിയിൽ ഇടിച്ചാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഇടിയുടെ ആഘാതത്തിൽ ബൈക്ക് മീറ്ററുകളോളം ദൂരത്തേക്ക് തെറിച്ചുവീണതായി ദൃക്സാക്ഷികൾ പറഞ്ഞു.

അപകടത്തിൽ അഫീസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ ആംബുലൻസ് ജീവനക്കാർ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഇയാളെ വളാഞ്ചേരിയിലെ നടക്കാവിൽ ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു എങ്കിലും മരണം സംഭവിച്ചു സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.വളാഞ്ചേരി ദേശീയപാതയിൽ ബൈക്ക് അപകടം; യുവാവിന് ദാരുണാന്ത്യം വളാഞ്ചേരി: വളാഞ്ചേരി കഞ്ഞിപ്പുര ദേശീയപാതയിൽ സി ഐ ഓഫീസിന് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു കാസർകോട് സ്വദേശിയായ ബദറുൽ അഫീസ് (24) ആണ് അപകടത്തിൽ മരിച്ചത്.

കുട്ടിപ്പുറം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ദേശീയപാതയോരത്തെ സൈഡ് ഭിത്തിയിൽ ഇടിച്ചാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഇടിയുടെ ആഘാതത്തിൽ ബൈക്ക് മീറ്ററുകളോളം ദൂരത്തേക്ക് തെറിച്ചുവീണതായി ദൃക്സാക്ഷികൾ പറഞ്ഞു.അപകടത്തിൽ അഫീസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ ആംബുലൻസ് ജീവനക്കാർ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഇയാളെ വളാഞ്ചേരിയിലെ നടക്കാവിൽ ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു എങ്കിലും മരണം സംഭവിച്ചു സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles