spot_img
Monday, August 10, 2026

മണ്ണ് മാന്തി യന്ത്രം സ്‌കൂട്ടറില്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസ് ഓഫിസർ മരിച്ചു.



വടകര: മണ്ണ് മാന്തിയന്തം സ്‌കൂട്ടറില്‍ ഇടിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രികനായ പൊലീസ് ഓഫീസര്‍ മരിച്ചു. ചോമ്പാല പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ മടപ്പള്ളി കോളേജിന് സമീപം പുനത്തില്‍ ടി.പി.പ്രശാന്താണ് മരിച്ചത്.

അന്‍പത്തിമൂന്ന് വയസായിരുന്നു.ജൂണ്‍ 18 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ഓടെ ദേശീയപാതയില്‍ കേളുബസാറിനും മടപ്പള്ളിക്കും ഇടയിലായിരുന്നു അപകടം. ഉടന്‍ തന്നെ മാഹി ഗവ ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂര്‍ മിംസ് ഹോസ്പിറ്റലിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ വൈകുന്നേരം 6.30 ഓടെയാണ് മരണം സംഭവിച്ചത്.വെള്ളികുളങ്ങരയിലെ സഹോദരിയുടെ വീട്ടില്‍ പോയി തിരികെ മടപ്പള്ളിയിലേക്ക് വരും വഴിയായിരുന്നു അപകടം.

ദേശീയ പാതയുടെ പ്രവൃത്തി ഏറ്റെടുത്ത വഗാഡിന്റെ മണ്ണ് മാന്തി പിറകോട്ടെടുത്തപ്പോഴാണ് പ്രശാന്തിന്റെ സ്‌കൂട്ടറില്‍ ഇടിച്ചത്.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തലശ്ശേരി ഗവ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചക്ക് 12 മണിക്ക് ചോമ്പാല്‍ പൊലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം രണ്ട് മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.അച്ഛന്‍: പരേതനായ അച്യുതന്‍. അമ്മ: ലീല (റിട്ട.അറ്റന്‍ഡര്‍ മടപ്പള്ളി ഗവ.എച്ച് എസ്). ഭാര്യ: ഷീമ(പി.ആര്‍.ഒ ഗവ, ജില്ലാ ആശുപത്രി വടകര). മകന്‍: അനൂപ് പ്രശാന്ത് (വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: ആശാലത, ഹേമലത, സ്നേഹലത, രേഷ്മ.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles