spot_img
Monday, June 22, 2026

ഓപ്പറേഷൻ തൂഫാൻ’: ആരുടെയും ശുപാർശകൾ സ്വീകരിക്കരുതെന്ന് പോലീസിന് കർശന നിർദ്ദേശം.



ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ആരുടെയും ശുപാർശകൾ സ്വീകരിക്കരുതെന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.ജോലിയിൽ വെള്ളം ചേർക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും.ആംബുലൻസിന്റെയും ഭക്ഷണ വിതരണത്തിന്റെയും മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല ആലപ്പുഴയിൽ പറഞ്ഞു.ഓപ്പറേഷൻ തൂഫാൻ വൻവിജയമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.പലയിടത്തും ജനങ്ങൾ തന്നെ റെയ്ഡിന് ഇറങ്ങുന്നുണ്ട്.15 കോടി രൂപ വില വരുന്ന മയക്കുമരുന്ന് സാധനങ്ങൾ ഇതുവരെ പിടിച്ചെടുത്തു.മൂവായിരത്തോളം പേരെ അറസ്റ്റ് ചെയ്തു.ആംബുലൻസ് സർവീസിന്റെയും ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെയും മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ഇത്തരക്കാർക്കെതിരെ കർശന നടപടി ഉണ്ടാകും.എൻ ഡി പി എസ് നിയമം ശക്തിപ്പെടുത്തുന്ന വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ എം പിമാരോട് സർക്കാർ ആവശ്യപ്പെടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ആലപ്പുഴ മെഡിക്കൽ കോളേജിനെ ദുർബലപ്പെടുത്തുന്ന ഒരു നീക്കത്തോടും താല്പര്യമില്ല.ആലപ്പുഴക്കാർക്ക് ഒന്നിൽ കൂടുതൽ മെഡിക്കൽ കോളേജുകൾ വേണ്ട എന്ന് പറയുന്നതിന്റെ അർത്ഥം മനസ്സിലാകുന്നില്ല.ഹരിപ്പാട് പ്രഖ്യാപിച്ച മെഡിക്കൽ കോളേജ് പൂർണമായും സർക്കാർ ഉടമസ്ഥതയിൽ ആയിരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles