spot_img
Friday, November 20, 2026

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കോഴിക്കോട് റൂറൽ പോലീസ്; സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് ജില്ലാതല യോഗം സംഘടിപ്പിച്ചു.



പേരാമ്പ്ര: വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ക്യാമ്പസുകളിലെ ലഹരി ഉപയോഗം, റാഗിംഗ്, നിയമലംഘനങ്ങൾ തുടങ്ങിയ സാമൂഹിക വിപത്തുകൾ തടയുന്നതിനുമായി കോഴിക്കോട് റൂറൽ ജില്ലാ പോലീസിന്റെ സോഷ്യൽ പോലീസിംഗ് ഡിവിഷൻ നേതൃത്വത്തിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (SPG), കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് (CPG) എന്നിവയുടെ ജില്ലാതല യോഗം സംഘടിപ്പിച്ചു. ​പേരാമ്പ്ര വി.വി. ദക്ഷിണാമൂർത്തി ഹാളിൽ നടന്ന പരിപാടി കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. അഡീഷണൽ പോലീസ് സൂപ്രണ്ടും എസ്.പി.സി. നോഡൽ ഓഫീസറുമായ വി. രമേശൻ അധ്യക്ഷത വഹിച്ചു. ​യോഗത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസുകളും നടന്നു. അഡ്വ. പ്രിൻസി ‘ആന്റി റാഗിംഗ് നിയമത്തെ’ക്കുറിച്ചും, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ വിഭാഗം ഡിവൈ.എസ്.പി കെ.കെ. ബിജു ‘പോക്സോ നിയമത്തെ’ക്കുറിച്ചും ക്ലാസുകൾ നയിച്ചു. പേരാമ്പ്ര ആർ.ടി.ഒ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ‘പ്രായപൂർത്തിയാകാത്തവരുടെ വാഹനമോടിക്കലും റോഡ് സുരക്ഷയും’ എന്ന വിഷയത്തിൽ സംസാരിച്ചു. ​പേരാമ്പ്ര അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ആർതി, പേരാമ്പ്ര പോലീസ് ഇൻസ്പെക്ടർ അനിൽകുമാർ, നാർക്കോട്ടിക് സെൽ ഇൻസ്പെക്ടർ പ്രകാശൻ എന്നിവർ സംസാരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 500-ഓളം പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles