spot_img
Friday, October 2, 2026

പാലക്കാട്ട് ദേശീയപാതക്കരികിൽ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്നർ ഇടിച്ച് യുവാവ് മരിച്ചു



പാലക്കാട്: പാലക്കാട്ട് നിർത്തിയിട്ട കാറിന് പിന്നിൽ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്നർ ഇടിച്ച് യുവാവ് മരിച്ചു. വടക്കഞ്ചേരിയിൽ ദേശീയപാതക്കരികിൽ നിർത്തിയിട്ട കാറിന് പിറകിൽ കണ്ടെയ്നർ ഇടിച്ചാണ് അപകടം ഉണ്ടായത് . കോയമ്പത്തൂർ ആണ്ടൂർ കുന്നത്തൂരമ്പാളയം സഞ്ജയ് രാജ് (25) ആണ് മരിച്ചത്ഇന്ന് രാവിലെ 7.20 ഓടെയാണ് അപകടം.

ദേശീയപാതയിൽ പാലക്കാട് ദിശയിൽ അണക്കപ്പാറ എക്സൈസ് ഓഫീസിന് എതിർവശത്ത് റോഡരികിൽ കാർ നിർത്തിയ ശേഷം മൊബൈൽ ഫോൺ ചാർജർ എടുക്കാനായി ഡിക്കി തുറന്നപ്പോഴാണ് ഇതേ ദിശയിൽ വന്ന കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് ഇടിച്ചത്.അപകടം നടന്ന ഉടനെ നാട്ടുകാരുടെ സഹായത്തോടെ സമീപത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു .മൃതദേഹം ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ. കണ്ടെയ്നർ ലോറി ഡ്രൈവർ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലാണ് . വടക്കഞ്ചേരി പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles