spot_img
Tuesday, June 23, 2026

കടലുണ്ടി ട്രെയിൻ ദുരന്തത്തിന്റെ സ്മരണ പുതുക്കി നാട്.



കടലുണ്ടി : കാൽനൂറ്റാണ്ട് പിന്നിടുന്ന കടലുണ്ടി ട്രെയിൻ ദുരന്തത്തിന്റെ സ്മരണ പുതുക്കി നാട്. കടലുണ്ടി പൗരസമിതിയുടെ നേതൃത്വത്തിൽ ലവൽക്രോസ് പരിസരത്ത് അനുസ്മരണ സംഗമവും ഹീറോസ് നഗറിനു സമീപം പ്രാർഥനയും പുഷ്പാർച്ചനയും നടത്തി. വൈകിട്ട് കടലുണ്ടിയിൽ മൗനജാഥയിൽ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളും പരുക്കേറ്റ് രക്ഷപ്പെട്ടവരും രക്ഷാപ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ പങ്കെടുത്തു.

പഞ്ചായത്ത് പ്രസിഡന്റ് ഒ.ഭക്തവത്സലൻ അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ എ.സജീവൻ അനുസ്മരണപ്രഭാഷണം നടത്തി. പൗരസമിതി ചെയർമാൻ ഉദയൻ കാർക്കോളി, കൺവീനർ സി.വി.ബാവ, പഞ്ചായത്ത് റസിഡന്റ്സ് കോഓർഡിനേഷൻ പ്രസിഡന്റ് സി.കെ.സത്യൻ, സെക്രട്ടറി പാലയിൽ ഹരിദാസൻ, സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ടി.കബീർ, എ.സിദ്ധാർഥൻ, എൻ.കെ.ബിച്ചിക്കോയ, മുരളി മുണ്ടേങ്ങാട്ട്, പനക്കൽ പ്രേമരാജ്, സലാം വാസ്‌കോ, മോഹൻ ചാലിയം, കെ.വിവേകാനന്ദൻ എന്നിവർ പ്രസംഗിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles