spot_img
Friday, November 20, 2026

അതിശൈത്യത്തിലേക്ക് കടന്ന് ഊട്ടി; മഞ്ഞുവീഴ്ചയ്ക്ക് തുടക്കമായി.



ഊട്ടി: വിനോദ സഞ്ചാരികളുടെ പ്രിയകേന്ദ്രമായ ഊട്ടി അതിശൈത്യത്തിലേക്ക് കടന്നു. നഗരത്തിലും പരിസര പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയ്ക്ക് തുടക്കമായതോടെ താപനില കുത്തനെ താഴ്ന്നു. ഊട്ടി നഗരത്തിൽ അഞ്ച് ഡിഗ്രി സെൽഷ്യസും തലക്കുന്തയിൽ നാല് ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്.​അതിരാവിലെ പുൽ മൈതാനങ്ങൾ മുഴുവൻ വെള്ളപ്പുതച്ചതുപോലെ മഞ്ഞുപാളികൾ രൂപപ്പെട്ടിട്ടുണ്ട്. പുറത്ത് നിർത്തിയിട്ടിരിക്കുന്ന കാറുകളുടെ ചില്ലുകളിലും മഞ്ഞുറഞ്ഞ നിലയിലാണ്. മഞ്ഞിന്റെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് ഇപ്പോൾ ഊട്ടിയിലേക്ക് എത്തുന്നത്.​വരും ദിവസങ്ങളിൽ താപനില ഇനിയും താഴാനും തണുപ്പ് കടുക്കാനുമാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles