spot_img
Friday, November 20, 2026

സ്വർണ വിലയിൽ അസാധാരണ ഇടിവ്: 3,760 രൂപ കുറഞ്ഞ് പവന് 92,080 രൂപയായി.



സംസ്ഥാനത്ത് സ്വർണവിലയിൽ അസാധാരണ ഇടിവ്. പവൻ്റെ വിലയിൽ 3,760 രൂപയാണ് കുറവുണ്ടായത്. ഇതോടെ പവന് 92,080 രൂപയായി.ഗ്രാമിന് 11,510 രൂപയുമാണ് വെള്ളിയാഴ്ചത്തെ വില.രണ്ടാഴ്ചയ്ക്കുള്ളിൽ പവൻ്റെ വിലയിൽ 15,000 രൂപയുടെ ഇടിവാണുണ്ടായത്.യു.എസ്. കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിക്കുമെന്ന സൂചനകളാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയെ സമ്മർദത്തിലാക്കിയത്. പലിശനിരക്ക് ഉയരാനുള്ള സാധ്യതയിൽ ഡോളർ ശക്തിപ്പെടുകയും ട്രഷറി ആദായം കൂടുകയും ചെയ്തതോടെ സ്വർണത്തിന്റെ ഡിമാൻഡ് ഇടിഞ്ഞു. ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 3,534 ഡോളറിലാണ് വ്യാപാരം.വെള്ളിയുടെ വിലയിലും സമാനമായി ഇടിവ് തുടരുകയാണ്. 2026-ന്റെ തുടക്കത്തിൽ 70 ശതമാനമാണ് വെള്ളിവില കുതിച്ചുയർന്നത്. 2025 ഡിസംബർ 31-ന് ഒരു ഗ്രാം വെള്ളിയുടെ നിരക്ക് 243 രൂപയായിരുന്നു. ഇവിടെനിന്നാണ് ജനുവരി 29-ന് 410 രൂപയിലേക്ക് കുതിച്ചത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles