spot_img
Monday, August 10, 2026

‘ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരം മെസി, ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ തവണ നിലപാടുമാറ്റിയ മുഖ്യമന്ത്രി വി ഡി സതീശന്‍.



ലോകകപ്പില്‍ അര്‍ജന്റീന താരം ലയണല്‍ മെസിയുടെ ഓരോ നേട്ടവും ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ ആഘോഷിക്കുകയാണ്. ഇന്നലെ ഓസ്ട്രിയക്കെതിരായ പോരാട്ടത്തില്‍ ഇരട്ട ഗോളുകള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ചരിത്ര നേട്ടമാണ് മെസി നേടിയത്. അതിനിടയില്‍ മുഖ്യമന്ത്രി വി ഡി സതീശനെതിരെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം നേതാവ് എം ബി രാജേഷ്.ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരം ലയണല്‍ മെസി. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കുഞ്ഞ പന്തില്‍ അര സെഞ്ച്വറിയടിച്ച താരം വൈഭവ് സൂര്യവംശി. അതുപോലെ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ തവണ നിലപാട് മാറ്റിയ മുഖ്യമന്ത്രി വി ഡി സതീശനാണെന്നുമാണ് എം ബി രാജേഷിന്റെ പോസ്റ്റ്. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമാണ് എം ബി രാജേഷ് മുഖ്യമന്ത്രിക്കെതിരെ ട്രോളുമായി എത്തിയത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles