spot_img
Monday, August 10, 2026

താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ വാട്ടര്‍ബോട്ടിലില്‍ ചാരായം; നല്‍കിയത് സഹപാഠി, രണ്ടാനച്ഛന്‍ ഒളിവിൽ.



താമരശ്ശേരി: പത്താം ക്ലാസുകാരന്റെ വാട്ടര്‍ബോട്ടിലില്‍ നിന്ന് വാറ്റ്ചാരായം കണ്ടെത്തി. വിദ്യാര്‍ഥികള്‍ മദ്യം ഉപയോഗിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ പരിശോധനയില്‍ വാട്ടര്‍ബോട്ടിലില്‍ വാറ്റ്ചാരായം കണ്ടെത്തുകയായിരുന്നു.കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്നും സഹപാഠിയായ വിദ്യാര്‍ഥി എത്തിച്ചു നല്‍കിയതാണ് എന്ന വിവരം ലഭിച്ചു. പല കുട്ടികള്‍ക്കും ഇത്തരത്തില്‍ വാറ്റ് ചാരായം പതിവായി വിദ്യാര്‍ഥി എത്തിച്ചു കൊടുക്കുന്നുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിവരം താമരശ്ശേരി പൊലീസില്‍ അറിയിച്ചു.

പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ തന്റെ രണ്ടാനച്ഛന്‍ നാടന്‍ ചാരായം വാറ്റുന്നുണ്ടെന്നും, തന്നെ സഹായത്തിന് വിളിക്കാറുണ്ടെന്നുമുള്ള വിവരം വിദ്യാര്‍ഥി വെളിപ്പെടുത്തി.വാറ്റുചാരായം സൂക്ഷിക്കുന്ന സ്ഥലത്തെ കുറിച്ചും പൊലീസിന് സൂചന ലഭിച്ചു.തുടര്‍ന്ന് താമരശ്ശേരി പൊലീസ് കട്ടിപ്പാറ പഞ്ചായത്തിലെ ചമല്‍ പൂവന്‍ മലയില്‍ നടത്തിയ പരിശോധനയില്‍ വിദ്യാര്‍ഥിയുടെ വീടിനു സമീപത്തെ തോട്ടത്തില്‍ ചാക്കില്‍ കെട്ടിവെച്ച നിലയില്‍ 56 കുപ്പി (28 ലിറ്റര്‍) വാറ്റ് ചാരായം കണ്ടെടുത്തു. രണ്ടു വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. എന്നാല്‍ കേസില്‍ പ്രതിയായ വിദ്യാര്‍ഥിയുടെ രണ്ടാനച്ഛനെ പിടികൂടാന്‍ സാധിച്ചിട്ടില്ല.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles