spot_img
Thursday, June 25, 2026

പിതാവിനെ കഴുത്തിനു പിടിച്ചു തള്ളി; തറയിൽ വീണ് മരണം, മകൻ അറസ്റ്റിൽ.



തിരുവനന്തപുരം :വെള്ളാർ പറമ്പിൽ പുത്തൻ വീട്ടിൽ എ.സുരേന്ദ്രന്റെ (64) മരണത്തെത്തുടർന്ന് അറസ്റ്റിലായ മകൻ രാജീവിനെ (42) റിമാൻഡ് ചെയ്തു. കുടുംബ വസ്തു വിൽപനയെ ചൊല്ലിയുണ്ടായ വാക്കേറ്റത്തിനൊടുവിൽ രാജീവ് പിതാവിനെ കഴുത്തിനു പിടിച്ചു തള്ളിയെന്നും തറയിൽ വീണതിനൊപ്പം ഹൃദയാഘാതമുണ്ടായെന്നും പൊലീസ് പറഞ്ഞു.ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്ന സുരേന്ദ്രന്റെ കഴുത്തിലെ ബലപ്രയോഗം ഹൃദയസ്തംഭനത്തിനിടയാക്കി. 22ന് ഉച്ചയ്ക്കായിരുന്നു സംഭവം. മൃതദേഹത്തിന്റെ കഴുത്തിലെ നഖപ്പാട് ആണ് സംശയത്തിനിടയാക്കിയതും തുടർന്നുള്ള അന്വേഷണം മകനിലേക്കെത്തിയതും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles