spot_img
Thursday, June 25, 2026

കാരശ്ശേരിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ; ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധന ശക്തം.



മുക്കം : പ്രദേശത്ത് ലഹരി വിൽപ്പന വ്യാപകമാണെന്നരഹസ്യവിവരത്തെ തുടർന്ന് മുക്കം പോലീസ് നടത്തിയ ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയിൽ രണ്ട് യുവാക്കൾ പിടിയിലായി. കാരശ്ശേരി സ്വദേശി താഴെപൊയിൽ മുഹമ്മദ് ഷാനിദ് (32) സുഹൃത് പുല്ലൂരാംപാറ സ്വദേശി അൻസാർ (30) എന്നിവർക്കെതിരെയാണ് മുക്കം പോലീസ് കേസെടുത്തത് .

നോർത്ത് കാരശ്ശേരി ഭാഗത്തുനിന്നാണ് ഇവരെ പോലീസ് പിടികൂടിയത്.പ്രതികളിൽ നിന്ന് 20 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇവർക്കെതിരെ മുക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രദേശത്ത് ലഹരി മാഫിയക്കെതിരെയുള്ള പരിശോധനകൾ വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് പോലീസ് അറിയിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles