spot_img
Monday, August 10, 2026

തേങ്ങവില വീണ്ടും 40 രൂപയ്ക്കു മുകളിൽ; വെളിച്ചെണ്ണ വിലയും മേലോട്ട്



കോഴിക്കോട് : ഇടവേളയ്ക്കു ശേഷം തേങ്ങ വില വീണ്ടും 40 രൂപയ്ക്കു മുകളിലായി. ഇന്നലെ പാലക്കാട് വിപണിയിൽ കിലോയ്ക്ക് 40–42 രൂപയാണു വില. ഈ വർഷം ആദ്യമായി കഴിഞ്ഞ മാസമാണു വില കിലോയ്ക്കു 40 രൂപയിൽ താഴെയായത്.തമിഴ്നാട്ടിൽ കൊപ്ര വില 110ൽ നിന്നു 139 രൂപയാക്കി ഉയർത്തിയതോടെയാണു കേരളത്തിലും വില ഉയർന്നു തുടങ്ങിയതെന്നു വ്യാപാരികൾ പറയുന്നു.വില കൂടുന്നതു നാളികേര കർഷകർക്കു ഗുണകരമാണ്. തമിഴ്നാട്ടിലെ അവിനാശി, പൊള്ളാച്ചി ഭാഗത്തു നിന്നാണു പാലക്കാട്ടേക്കു കൂടുതലായി നാളികേരം എത്തുന്നത്. ജില്ലയ്ക്കകത്തു നിന്നുള്ള തേങ്ങവരവു താരതമ്യേന കുറവാണ്. വില വീണ്ടും ഉയർന്നാൽ വെളിച്ചെണ്ണ വിലയെയും ബാധിക്കും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles