spot_img
Friday, June 26, 2026

ഓപ്പറേഷന്‍ തൂഫാന്‍: ഇന്നലെ മാത്രം അറസ്റ്റിലായത് 131 പേര്‍



തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ഡ്രൈവായ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ വ്യാഴാഴ്ച 120 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 131 പേര്‍ അറസ്റ്റിലായി. ഇവരില്‍ നിന്ന് 46.868 ഗ്രാം എം.ഡി.എം.എയും 1.570 കി.ഗ്രാം കഞ്ചാവും 0.5 ഗ്രാം ഹെറോയിനും 275.9 ഗ്രാം ബ്രൗണ്‍ ഷുഗറും രണ്ട് കഞ്ചാവ് ചെടികളും പിടിച്ചെടുത്തു.ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഇതുവരെ 3910 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആകെ 4201 അറസ്റ്റുകള്‍ നടന്നു. ഇതുവരെ പിടിച്ചെടുത്തത് 1932 ഗ്രാം എംഡിഎംഎയും 339 കിലോ കഞ്ചാവുമാണെന്ന് പൊലീസ് അറിയിച്ചു.

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 120 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 131 പേര്‍ അറസ്റ്റിലായി. ഇവരില്‍ നിന്ന് 46.868 ഗ്രാം എം.ഡി.എം.എയും 1.570 കി.ഗ്രാം കഞ്ചാവും 0.5 ഗ്രാം ഹെറോയിനും 275.9 ഗ്രാം ബ്രൗണ്‍ ഷുഗറും രണ്ട് കഞ്ചാവ് ചെടികളും പിടിച്ചെടുത്തു.ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇതുവരെ 3910 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആകെ 4201 അറസ്റ്റുകള്‍ നടന്നു.ഇതുവരെ പിടിച്ചെടുത്ത എം.ഡി.എം.എ 1932.4438 ഗ്രാം.കഞ്ചാവ് 339.019484 കി.ഗ്രാം.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles