വൈലത്തൂർ (മലപ്പുറം): പൊന്മുണ്ടത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടാം ക്ലാസുകാരി മരണപ്പെട്ടു. കോട്ട് ആലിൻ ചുവട് ആർ.ജെ.എം സ്കൂളിന് മുൻവശത്ത് കച്ചവടം നടത്തുന്ന നടാമ്പാടി ശിഹാബിന്റെ പേരക്കുട്ടി സെഹറ ഫാത്തിമയാണ് മരണമടഞ്ഞത്.കഴിഞ്ഞ ശനിയാഴ്ച പൊൻമുണ്ടത്ത് വെച്ച് ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.






