spot_img
Saturday, October 3, 2026

ഓപ്പറേഷൻ തൂഫാൻ’; വൻ രാസലഹരി വേട്ട.



അരീക്കോട്: വീട്ടിൽ സൂക്ഷിച്ച രാസലഹരി ശേഖരുവുമായി ലഹരി കടത്ത് സംഘത്തിലെ പ്രധാനി പിടിയിലായി. അരീക്കോട് മുണ്ടംപറമ്പ് സ്വദേശി പന്തക്കാത്തൊടി അബ്‌ദുൾ നാസർ (36) ആണ് പിടിയിലായത്. ഇന്നലെ വൈകീട്ടോടെ മുണ്ടംപറമ്പ് ടൗണിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 4 ഗ്രാം  എംഡിഎംഎയുമായി ഇയാളെ ഡാൻസാഫ് ടീമും അരീക്കോട് പോലീസും ചേർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 250 ഗ്രാം എംഡിഎംഎ, 5 ലക്ഷം രൂപ, ഡിജിറ്റൽ ത്രാസ്സ്, വിദേശ കറൻസികൾ എന്നിവ പിടികൂടുകയായിരുന്നു. കാറും പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾ ഉൾപ്പെട്ട ലഹരി കടത്ത് സംഘത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി പൊലീസ് അറിയിച്ചു.

മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എഎസ്‌പി കാർത്തിക് ബാലകുമാർ, ഇൻസ്പക്‌ടർ രാജൻ ബാബു, സബ് ഇൻസ്പക്ടർ ശൈലേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീം അംഗങ്ങളായ സഞ്ജീവ്, രതീഷ് ഒളരിയൻ, സുബ്രഹ്മണ്യൻ, മുസ്തഫ, സബീഷ് എന്നിവരെ കൂടാതെ പോലീസ് ഉദ്യോഗസ്ഥരായ എഎസ്‌ഐ സുനിൽ, എഎസ്‌ഐ ഷീന, മനു പ്രസാദ്, ഷിനോജ്, അജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles