spot_img
Friday, October 2, 2026

കാവുകളുടെ സംരക്ഷണത്തിന് വനം വകുപ്പിന്റെ ധനസഹായം: അപേക്ഷകൾ ക്ഷണിച്ചു.



കോഴിക്കോട് :കാവുകളുടെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും വര്‍ധിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ പദ്ധതിയിലേക്ക് ദേവസ്വം, കാവുടമകള്‍, ട്രസ്റ്റുകള്‍ തുടങ്ങിയവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം www.forest.kerala.gov.in എന്ന വെബ്‌സൈറ്റിലെ Public interface/forms എന്ന പേജിലും മാത്തോട്ടം വനശ്രീ കോംപ്ലക്‌സിലെ സാമൂഹിക വനവത്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസിലും ലഭിക്കും. വനം വകുപ്പില്‍നിന്ന് മുമ്പ് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. നിശ്ചിത മാതൃകയിലുള്ള അപേക്ഷ സെപ്റ്റംബര്‍ 10ന് വൈകീട്ട് അഞ്ചിന് മുമ്പ് കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വനശ്രീ), അരക്കിണര്‍ (പി.ഒ), മാത്തോട്ടം വിലാസത്തില്‍ അപേക്ഷിക്കണം. ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഫോണ്‍: 0495 2416900.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles