spot_img
Saturday, July 4, 2026

ചരിത്രമെഴുതി ഈജിപ്ത്, ഷൂട്ടൗട്ടിൽ ആസ്ട്രേലിയയെ തോല്പിച്ച് ലോകകപ്പ് പ്രീക്വാർട്ടറിൽ



ഡാലസ് : ലോകകപ്പ് രണ്ടാം റൗണ്ട് പോരാട്ടത്തിൽ ഓസ്ട്രേലിയയെ ഷൂട്ടൗട്ടിൽ 4-2ന് തോൽപ്പിച്ച് ഈജിപ്ത് പ്രീക്വാർട്ടറിൽ. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഈജിപ്ത് പ്രീക്വാർട്ടറിൽ കടക്കുന്നത്. നിശ്ചിത 90 മിനിട്ടിലും അരമണിക്കൂർ അധികസമയത്തും ഇരുടീമുകളും ഓരോഗോളടിച്ച് സമനിലയിൽ പിരിഞ്ഞതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. ആദ്യ പകുതിയിൽ ഈജിപ്ത് ഗോളടിച്ചപ്പോൾ രണ്ടാം പകുതിയിലാണ് ഓസീസ് തിരിച്ചടിച്ചത്.മത്സരത്തിന്റെ 13-ാം മിനിട്ടിൽ ഇമാം അഷൗറിലൂടെയാണ് ഈജിപ്ത് സ്കോർ ചെയ്തത്. ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ബെൽജിയത്തിനെതിരെ ഈജിപ്തിനായി ആദ്യം ഗോളടിച്ചതും ഇമാം അഷൗറായിരുന്നു. 55-ാം മിനിട്ടിൽ ഈജിപ്ഷ്യൻ ഡിഫൻഡർ മുഹമ്മദ് ഹാനിയുടെ സെൽഫ് ഗോളിലൂടെയാണ് ഓസീസ് സമനില പിടിച്ചത്. ഒരു ഹൈബാൾ തടുക്കാനുള്ള ശ്രമത്തിനിടെ ഹാനിയുടെ തലയിൽ തട്ടി പന്ത് വലയിലെത്തുകയായിരുന്നു. ബെൽജിയത്തിനെതിരെയും ഹാനി സെൽഫ് ഗോളടിച്ചിരുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles