spot_img
Monday, July 6, 2026

പ്ലസ് വൺ ക്ലാസുകൾ തുടങ്ങി; പ്രവേശനം നേടിയത് മൂന്നര ലക്ഷത്തിലേറെ വിദ്യാർത്ഥികൾ; സപ്ലിമെന്‍ററി അലോട്ട്മെന്‍റ് 13 മുതൽ



സംസ്ഥാനത്ത് മൂന്നര ലക്ഷത്തിലേറെ വിദ്യാർത്ഥികളുമായി പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിച്ചു. 81 ശതമാനം വിദ്യാർത്ഥികളും പ്രവേശനം നേടിയെന്ന് അധികൃതർ അറിയിച്ചു. മുഖ്യഘട്ട അലോട്ട്മെൻ്റുകളിൽ 3,59,890 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. 81,375 സീറ്റുകളിൽ കൂടി ഒഴിവുണ്ട്.തിരുവനന്തപുരം ജില്ലയിൽ മുഖ്യഘട്ട അലോട്ട്മെൻ്റുകളിൽ 30,315 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. ജില്ലയിൽ വിവിധ വിഭാഗങ്ങളിൽ 7,481 സീറ്റുകൾ ഒഴിവുണ്ട്.

ജില്ല, പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ എണ്ണം/ഒഴിവുകൾതിരുവനന്തപുരം: 30315/7481കൊല്ലം: 25170/6012പത്തനംതിട്ട: 10365/4337ആലപ്പുഴ 19710/4599കോട്ടയം: 17528/4536ഇടുക്കി: 9798/2041എറണാകുളം: 28619/8140തൃശൂർ: 30615/7706പാലക്കാട്: 30517/5140കോഴിക്കോട്: 35502/7600മലപ്പുറം: 64393/14348വയനാട്: 10035/1318കണ്ണൂർ: 30727/4988കാസർകോട് 16596/3129അതേസമയം മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിരവധി വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം ലഭിച്ചിട്ടില്ല. ശേഷിക്കുന്ന മെറിറ്റ് സീറ്റുകളിലേക്ക് നടക്കുന്ന സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായി കാത്തിരിക്കുകയാണ് വിദ്യാർത്ഥികൾ. ഈ മാസം 13 മുതലാണ് സപ്ലിമെൻ്ററി അലോട്ട്മെൻ്റ് പ്രവേശനം ആരംഭിക്കുക.

*കേരള സര്‍വകലാശാല പരീക്ഷയില്‍ ഗുരുതര പിഴവ്; ചോദ്യപേപ്പറില്‍ ചോദ്യത്തിനൊപ്പം ഉത്തരവും*തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ ബി.എസ്.സി രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പറില്‍ ഗുരുതര പിഴവ്. ചോദ്യപേപ്പറിനൊപ്പം ഉത്തരവും അച്ചടിച്ചാണ് വിതരണം ചെയ്തത്. സംഭവം പരീക്ഷാ നടത്തിപ്പിലെ ഗുരുതര വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.സംഭവത്തില്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് എക്‌സാമിനേഷനോട് വിശദീകരണം തേടിയിട്ടുണ്ട്. പിഴവിന് പിന്നിലെ കാരണം സംബന്ധിച്ച് ഇതുവരെ ബോര്‍ഡ് സര്‍വകലാശാലയ്ക്ക് വിശദീകരണം നല്‍കിയിട്ടില്ല.സംഭവം വിശദമായി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles