spot_img
Thursday, April 16, 2026

ദിലീപിൻ്റെ ആവശ്യം തള്ളി കോടതി



ഫോൺ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് ദിലീപിൻ്റെ ആവശ്യം തള്ളി ഹൈക്കോടതി. ദിലീപ് ഫോണുകൾ തിങ്കളാഴ്ച തന്നെ ഹാജരാക്കണം. മുദ്രവെച്ച കവറിൽ 6 ഫോണുകളും ഹാജരാക്കാനാണ് ഹൈക്കോടതി ഉത്തരവ്.തിങ്കളാഴ്ച 10:15ന് ഫോൺ കോടതിയിൽ ഹാജരാക്കണമെന്നാണ് കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഫോൺ മുംബൈയിൽ ആണെന്നും ചൊവ്വാഴ്ച വരെ സമയം വേണമെന്നും ദിലീപ് ആവശ്യെപ്പെട്ടു. ഈ ആവശ്യം തള്ളിയാണ് കോടതി ഉത്തരവിട്ടത്. ദിലീപിന് സ്വന്തം നിലയ്ക്ക് ഫോണ്‍ പരിശോധനയ്ക്ക് നല്‍കാനാവില്ല. ഇതിന് അവകാശം കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത ഏജന്‍സികള്‍ക്കു മാത്രമാണ്. അല്ലാത്ത ഫലം തെളിവ് നിയമപ്രകാരം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles