ഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ തൊഴിലവ
29/01/2022സംസ്ഥാന സര്‍ക്കാര്‍ സിഎസ്എല്‍ടിസിയായി ഏറ്റെടുത്ത ഫറോക്ക് ഇഎസ്ഐ ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്‌സ്, മള്‍ട്ടി ടാസ്‌ക് സ്റ്റാഫ് , ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിൽ ജീവനക്കാരെ നിയമിക്കുന്നു. ജനുവരി 31 ന് രാവിലെ 11 മണിക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ കൂടികാഴ്ച്ച നടത്തും.
താല്‍പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. പ്രായപരിധി 18 നും 36 നുമിടയിൽ . കൊവിഡ് ബ്രിഗേഡ് പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യത : മെഡിക്കല്‍ഓഫീസര്‍ ( എം ബി ബി എസ് , ടി സി എം സി രജിസ്‌ട്രേഷന്‍) , സ്റ്റാഫ് നഴ്‌സ് (ബി എസ് സി / ജി എന്‍ എം ) , മള്‍ട്ടി ടാസ്‌ക് സ്റ്റാഫ് (എസ് എസ് എല്‍ സി , കമ്പ്യൂട്ടര്‍ , ഓക്‌സിജന്‍ പ്ലാന്റ് പരിചയം അഭികാമ്യം) , ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍( ഡിഗ്രി / ഡി സി എ) .
കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2483245 എന്ന നമ്പറില്‍ ബന്ധപ്പെടുക.






