spot_img
Friday, July 31, 2026

എക്‌സൈസ് വകുപ്പ് പരിശോധന: മൂന്ന് മാസത്തിനിടെ ജില്ലയില്‍ മയക്കുമരുന്ന് കേസുകളില്‍ അറസ്റ്റിലായത് 176 പേര്‍



ഓണം സ്പെഷ്യല്‍ ഡ്രൈവ് നാളെ (ഓഗസ്റ്റ് ഒന്ന്) മുതല്‍

എക്‌സൈസ് വകുപ്പ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ കോഴിക്കോട് ജില്ലയില്‍ നടത്തിയ പരിശോധനകളില്‍ 184 മയക്കുമരുന്ന് കേസുകളിലായി 176 പേരെ അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ അറിയിച്ചു. ആറ് വാഹനങ്ങള്‍, 9.226 കിലോ കഞ്ചാവ്, 21 കഞ്ചാവ് ചെടി, 42.629 മെത്താംഫിറ്റമിന്‍, 11.998 ഗ്രാം ഹെറോയിന്‍, 8 ഗ്രാം ചരസ്, 51.188 ഗ്രാം എം.ഡി.എം.എ, 16220 ഗ്രാം ഗഞ്ച ചോക്ലേറ്റ് എന്നിവ പിടിച്ചെടുത്തു. 349 കോട്പ കേസുകളിലായി 17.860 കിലോ പുകയില ഉല്‍പന്നങ്ങളും കണ്ടെടുത്തു. 429 അബ്കാരി കേസുകളിലായി 303 പേരെയും അറസ്റ്റ് ചെയ്തു. 2,254 റെയ്ഡുകളും 41 സംയുക്ത പരിശോധനകളും 12,431 വാഹന പരിശോധനകളും നടത്തി. 17 വാഹനങ്ങള്‍, 225 ലിറ്റര്‍ ചാരായം, 1296.860 ലിറ്റര്‍ വിദേശമദ്യം, 9708 ലിറ്റര്‍ വാഷ്, 353.025 ലിറ്റര്‍ മാഹിമദ്യം, 32.500 ലിറ്റര്‍ ബിയര്‍ എന്നിവ പിടിച്ചെടുത്തു. ഓണക്കാലത്ത് വ്യാജമദ്യ/ലഹരിമരുന്ന് വിതരണവും വിപണനവും തടയുന്നതിനായി ഓണം സ്പെഷ്യല്‍ ഡ്രൈവ് നാളെ (ഓഗസ്റ്റ് ഒന്ന്) ആരംഭിക്കും.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിങ് കാര്യക്ഷമമായി നടത്താനും പരാതികളില്‍ സത്വര നടപടി സ്വീകരിക്കാനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സ്ട്രൈക്കിങ് ഫോഴ്‌സുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കണ്‍ട്രോള്‍ റൂമുകളിലും എക്സൈസ് ഓഫീസുകളിലും ഓഫീസ് മേധാവികളുടെ മൊബൈല്‍ നമ്പറിലും പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കുമെന്നും ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ അറിയിച്ചു.

ഡിവിഷനല്‍ എക്സൈസ് കണ്‍ട്രോള്‍ റൂം (0495 2372927), ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ (0495 2372927, 9447178063), അസി. എക്സൈസ് കമീഷണര്‍ (0495 2375706, 9496002871), എക്സൈസ് സര്‍ക്കിള്‍ ഓഫീസുകള്‍: കോഴിക്കോട് (0495 2376762, 9400069677), പേരാമ്പ്ര (0496 2610410, 9400069679), വടകര (0496 2515082, 9400069680), താമരശ്ശേരി (0495 2214460, 9446961496), എക്സൈസ് റേഞ്ച് ഓഫീസുകള്‍: ഫറോക്ക് (0495 2422200, 9400069683), കോഴിക്കോട് (0495 2722991, 9400069682), കുന്ദമംഗലം (0495-2802766, 9400069684), താമരശ്ശേരി (0495 2224430, 9400069685), ചേളന്നൂര്‍ (0495 2855888, 9400069686), കൊയിലാണ്ടി (0495 2624101, 9400069687), ബാലുശ്ശേരി (0496 2650850, 9400069688), വടകര (0496 2516715, 9400069689), നാദാപുരം (0496-2556100, 9400069690), അഴിയൂര്‍ എക്സൈസ് ചെക്‌പോസ്റ്റ് (0496 2202788, 9400069692).



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles