കോഴിക്കോട്:ഓട്ടോ-ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ ട്രേഡ് യൂണിയനുകൾ സംസ്ഥാന സർക്കാരിന് നിവേദനം നൽകിയിട്ടും ചർച്ചയ്ക്ക് തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഓട്ടോ ടാക്സി തൊഴിലാളികൾ ഒരു ദിവസം പണിമുടക്ക് നടത്തുകയാണ്. ട്രാൻസ്പോർട്ട് കമ്മീഷണർ മറ്റു വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി ചേർന്ന യോഗത്തിൽ പങ്കെടുത്ത എല്ലാ യൂണിയനുകളും ഓട്ടോ-ടാക്സി നിരക്ക് അടിയന്തിരമായി പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യം മുന്നോട്ടു വെയ്ക്കുകയും അതുമായി ബന്ധപ്പെട്ട ട്രാൻസ്പോർട്ട് കമ്മീഷണർക്ക് ട്രേഡ് യൂണിയനുകളുടെ നിർദ്ദേശങ്ങൾ രേഖമൂലം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കാത്തതിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പണിമുടക്കിലേക്ക് പോവുകയാണ്. 3-11-2026-ന് വൈകുന്നേരം 2 മണിക്ക് തിരുവനന്തപുരത്ത് വെച്ച് സംസ്ഥാന സംയുക്ത സമരപ്രഖ്യാപന കൺവെൻഷനും നടന്നു.ബി എം എസ് സംസ്ഥാന പ്രസിഡൻ്റ് ആർ. അജയകുമാർ അധ്യക്ഷത വഹിച്ചു . യോഗം സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു . എഐടിയുസി സംസ്ഥാന സെക്രട്ടറി കെ സി ജയപാൽ സ്വാഗതം പറഞ്ഞു. നിസാർ സലിം (എസ്ടിയു ) വിഴിഞ്ഞം ജയകുമാർ (എച്ച് എം എസ് )കെ എൻ മോഹനൻ, കെ ജയകുമാർ താന്നിവിള സതി (ബി എം എസ് ) ,കെ ജയമോഹൻ, നാലാഞ്ചിറ, ഹരി പി രാജേന്ദ്രകുമാർ ( സി ഐ ടി യു ) സുലൈമാൻ (എസ് ഡി ടി യു ), എം എസ് രാജു മൈക്കിൾ ബാസ്റ്റ്യാൻ (എഐടിയുസി).എന്നിവർ വിവിധയൂണിയനുകളെപ്രതിനിധികരിച്ചുസംസാരിച്ചു 11-11-2026 രാത്രി 12 മുതൽ മുതൽ 12-11-2026 രാത്രി 12 മണിവരെ – 24 മണിക്കൂർ സംസ്ഥാനത്തെ ഓട്ടോ-ടാക്സി തൊഴിലാളികൾ പണിമുടക്കുകയാണ്. ഇതിന് പരിഹാരമായില്ലെങ്കിൽ അനശ്ചിതകാല പണിമുടക്കിലേക്ക് പോകുമെന്ന് സംയുക്ത സമിതി നേതാക്കൾ പറഞ്ഞു.കെ മോഹനൻ (ബിഎംഎസ്) ചെയർമാനായും കെഎസ് സുനിൽകുമാർ (സിഐടിയു) കൺവീനറായും കെ സി ജയപാൽ ട്രഷററായും പി രാജേന്ദ്രകുമാർ(സി ഐ ടി യു ) ആർ അജയകുമാർ (BMS) പി കെ നാസർ (AITUC )നിസാർ സലിം (SDTU) എന്നിവർ വൈസ് ചെയർമാൻമാരായുംകെ ജെ മോഹനൻ നാലാഞ്ചിറ ഹരി ( സിഐടിയു)സുനിൽ മതിലകം എഐടിയുസി , താന്നിവിള സതി ബി എം എസ് , വിഴിഞ്ഞം ജയകുമാർ എച്ച്എംഎസ്എന്നിവർ ജോയിൻ്റെ കൺവീനറുമായിട്ടുള്ള സംയുക്ത സമരസമിതി പണിമുടക്കിന്റെ വിജയത്തിനായി രൂപീകരിച്ചു .






