spot_img
Thursday, November 5, 2026

ഭ​ക്ഷ്യ വി​ഷ​ബാ​ധ​യെ​ന്ന് സം​ശ​യം: വ​ട​ക​ര ജി​ല്ല ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക്ക് ഷി​ഗ​ല്ലെ



വ​ട​ക​ര: ഭ​ക്ഷ്യ വി​ഷ​ബാ​ധ​യെ​ന്ന് സം​ശ​യ​ത്തെ തു​ട​ർ​ന്ന് വ​ട​ക​ര ഗ​വ. ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക്ക് ഷി​ഗ​ല്ലെ. മേ​പ്പ​യി​ൽ എ​സ്.​ബി സ്കൂ​ളി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ഭ​ക്ഷ​ണം ക​ഴി​ച്ച 30 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ ക​ഠി​ന​മാ​യ പ​നി​യും ഛർ​ദ്ദി​യും ഉ​ണ്ടാ​യ​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സം വ​ട​ക​ര ഗ​വ. ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ഇ​തി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്യു​ക​യും മ​റ്റു​ള്ള​വ​ർ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യു​മു​ണ്ടാ​യി​രു​ന്നു.ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ര​ണ്ടു​പേ​രി​ൽ ഒ​രാ​ൾ​ക്കാ​ണ് ഷി​ഗെ​ല്ലെ സ്ഥി​രീ​ക​രി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും ആ​രോ​ഗ്യ വ​കു​പ്പ് സാ​മ്പി​ളു​ക​ൾ എ​ടു​ത്ത് പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​രു​ന്നു. പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് പു​റ​ത്ത് വ​ന്ന​തോ​ടെ​യാ​ണ് ഷി​ഗ​ല്ലെ സ്ഥി​രീ​ക​രി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ വ​ട​ക​ര ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം സ്കൂ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും കു​ടി​വെ​ള്ളം പ​രി​ശോ​ധ​ന​ക്ക് അ​യ​ക്കു​ക​യും ചെ​യ്തി​രു​ന്നു.ഇ​തി​ന്റെ പ​രി​ശോ​ധ​ന ഫ​ലം ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം എ​വി​ടെ നി​ന്നാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പ്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ചോ​റി​നൊ​പ്പം മു​ട്ട ക​റി​യും തൈ​രു​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി​യ​ത്. ഇ​തി​ൽ എ​ന്തെ​ങ്കി​ലു​മാ​വാം ഭ​ക്ഷ്യ വി​ഷ ബാ​ധ​യു​ണ്ടാ​ക്കി​യ​തെ​ന്നാ​യി​രു​ന്നു ആ​രോ​ഗ്യ വ​കു​പ്പി​ന്റെ പ്രാ​ഥ​മീ​ക നി​ഗ​മ​നം. ഇ​തി​നി​ടെ​യാ​ണ് ഷി​ഗ​ല്ലെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് ആ​ശ​ങ്ക​ക്കി​ട​യാ​ക്കി​യി​ട്ടു​ണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles