കോഴിക്കോട് ∙ എരഞ്ഞിപ്പാലം ജംക്‌ഷന്റെ ട്രാഫിക് സംവിധാനം പൂർണമായി അഴിച്ചു പണിയണമെന്നു സെന്റർ ഓഫ് എക്സലൻസ് ഇൻ അർബൻ പ്ലാനിങ് ആൻഡ് ഡിസൈൻ–എൻഐടി കാലിക്കറ്റിന്റെ റിപ്പോർട്ട്. സിഒഇയുപിഡി വൈസ് ചെയർമാൻ ഡോ.എം.എ.നസീർ, അസി. പ്രഫസർ ഡോ.സി.മുനവ്വർ ഫൈറൂസ്, റിസർച് അസിസ്റ്റന്റ് അഭിന ഷാജു, റിസർച് സ്കോളർ കാർത്തിക, പ്ലാനർ അസോഷ്യേറ്റ് സലാൽ മുഹമ്മദ് റഹ്മാൻ എന്നിവരടങ്ങിയ സംഘത്തിന്റെ റിപ്പോർട്ടിൽ നിന്ന്.
സിഗ്നൽ ഉണ്ടെങ്കിലും തിരക്കേറിയ സമയങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരാണു ഗതാഗതം നിയന്ത്രിക്കുന്നത്. എല്ലാ പ്രവേശന റോഡുകളിലെയും വാഹനനിര ഒരേസമയം വ്യക്തമായി കാണുന്നതിനുള്ള പരിമിതികാര്യക്ഷമത കുറയ്ക്കുന്നു.
മിനി ബൈപാസ് റോഡിൽ നിന്നു ഫ്രീ ലെഫ്റ്റ് വരുന്ന വാഹനങ്ങൾ വയനാട് റോഡിലെ വാഹനങ്ങളെ തടസ്സപ്പെടുത്തുന്നു.∙ തിരക്കേറിയ സമയങ്ങളിൽ മിനി ബൈപാസ് റോഡിൽ വളരെ നീണ്ട വാഹനനിര. വാഹനങ്ങൾ ജംക്‌ഷൻ കടക്കാൻ സിഗ്നൽ അഞ്ചിലധികം തവണ മാറുന്നതുവരെ കാത്തിരിപ്പ്.∙സ്റ്റോപ് ലൈനുകളും ലെയിൻ മാർക്കിങ്ങുകളും ദിശാസൂചനകളുമില്ല. പല വാഹനങ്ങളും ജംക്‌ഷന്റെ മധ്യഭാഗത്തോട് വളരെ അടുത്താണു നിർത്തുന്നത്. ജംക്‌ഷനിൽ സ്ഥലം കുറയുകയും മറ്റു വാഹനങ്ങൾക്കുള്ള വഴി തടസ്സപ്പെടുകയും വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടിക്കു സാധ്യത വർധിക്കുകയും ചെയ്യുന്നു.ADVERTISEMENTGO AD-FREE∙ജംക്‌ഷന്റെ ഇരുവശത്തുമായി വയനാട് റോഡിലെ 500 മീറ്റർ ഭാഗം താരതമ്യേന ഇടുങ്ങിയ നിലയിലാണ്. വീതി കൂട്ടിയ ഭാഗങ്ങളിലൂടെ എത്തുന്ന വാഹനങ്ങൾ ജംക്‌ഷനോടു സമീപത്തെ കുറഞ്ഞ വീതിയിലെത്തുന്നതോടെ കുപ്പിക്കഴുത്തു രൂപപ്പെടുന്നു. മീഡിയന്റെ വീതി ഒരേ രീതിയിലല്ലാത്തതും ഇരുവശങ്ങളിലുമുള്ള റോഡിന്റെ വീതിയിൽ വ്യത്യാസമുള്ളതും പ്രശ്നം രൂക്ഷമാക്കുന്നു. മലാപ്പറമ്പ്–എരഞ്ഞിപ്പാലം ദിശയിലെ റോഡ് എതിർ ദിശയിലുള്ളതിനേക്കാൾ ഇടുങ്ങിയതാണ്.∙കാൽനട യാത്രക്കാർക്കുള്ള സൗകര്യങ്ങളിലും സുരക്ഷയിലും ഗുരുതരമായ കുറവ്. പെഡസ്ട്രിയൻ സിഗ്നൽ നിലവിലുണ്ടെങ്കിലും അതിനനുസരിച്ചുള്ള സീബ്ര ക്രോസിങ് ഇല്ല. നടപ്പാതകൾ പല ഭാഗങ്ങളിലും തകർന്നു.∙ മലാപ്പറമ്പ്–എരഞ്ഞിപ്പാലം റോഡിൽ നിന്ന് ചുള്ളിയോട് റോഡിലേക്കും സരോവരം ബയോ പാർക്ക് റോഡിലേക്കുമുള്ള തിരിവുകൾ വയനാട് റോഡിലെ ഗതാഗതത്തെ ബാധിക്കുന്നു.
മിനി ബൈപാസ് റോഡിന് സമാന്തരമായി പോകുന്ന കനാൽ സൈഡ് റോഡിലേക്കുള്ള പ്രവേശനവും അവിടെ നിന്നുള്ള വാഹനങ്ങളുടെ വരവും മിനി ബൈപാസിൽ നിന്നുള്ള ഫ്രീ ലെഫ്റ്റ് വാഹനങ്ങളെ തടസ്സപ്പെടുത്തുന്നു.വളരെ അടുത്തടുത്തായി നടക്കുന്ന ഇവ എല്ലാം ചേർന്ന് ജംക്‌ഷനിൽ കൂടുതൽ കുരുക്കുകൾ സൃഷ്ടിക്കുകയും പ്രധാന റോഡുകളിലെ വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തെ ബാധിക്കുകയും ചെയ്യുന്നു.പരിഹാര നിർദേശം∙ ഓരോ ദിശയിലെയും വാഹനങ്ങളുടെ എണ്ണം, വാഹന നിരയുടെ നീളം, ഓരോ പ്രവേശന റോഡിലെയും വാഹനങ്ങളുടെ എണ്ണം എന്നിവ വിശദമായി പഠിച്ച് സിഗ്നൽ ഫെയ്സിങ്ങും സമയക്രമവും പുനർ രൂപകൽപന ചെയ്യണം. രാവിലത്തെയും വൈകുന്നേരത്തെയും തിരക്കേറിയ സമയങ്ങൾക്കും, താരതമ്യേനെ തിരക്ക് കുറഞ്ഞ സമയങ്ങൾക്കും പ്രത്യേകം സിഗ്നൽ സമയക്രമം തയാറാക്കണം.
ട്രാഫിക് റെസ്പോൺസീവ് / അഡാപ്റ്റീവ് സിഗ്നൽ സംവിധാനം നടപ്പാക്കണം∙ ഇടുങ്ങിയ ഭാഗങ്ങൾ സാധ്യമായത്ര വീതി കൂട്ടണം.∙ മിനി ബൈപാസ് റോഡിലെ ഫ്രീ ലെഫ്റ്റ് പുനർരൂപകൽപന ചെയ്യണം.∙ചുള്ളിയോട് റോഡ്, സരോവരം ബയോ പാർക്ക് റോഡ്, കനാൽ സൈഡ് റോഡ് എന്നിവയിലെ വാഹനഗതാഗതം വയനാട് റോഡിലെയും മിനി ബൈപാസിലെയും പ്രധാന വാഹന ഗതാഗതത്തെ തടസ്സപ്പെടുത്താതെ ക്രമീകരിക്കണം.∙ പെഡസ്ട്രിയൻ സിഗ്നലുകളുമായി ഏകോപിപ്പിച്ച സീബ്ര ക്രോസിങ്, വ്യക്തമായ സ്റ്റോപ് ലൈനുകൾ, ലെയിൻ മാർക്കിങ്ങുകൾ, ദിശാസൂചനകൾ, തുടർച്ചയായ ഉപയോഗയോഗ്യമായ ഫുട്പാത്തുകൾ, കർബ് റാംപുകൾ, ആവശ്യമായിടത്ത് റഫ്യൂജ് ഐലൻഡുകൾ എന്നിവ ഒരുക്കണം.






