spot_img
Monday, August 10, 2026

മ്യൂൾ അക്കൗണ്ട് തട്ടിപ്പ്: അറിയേണ്ടതെല്ലാം, ജാഗ്രത പാലിക്കുക​എന്താണ് മ്യൂൾ അക്കൗണ്ടുകൾ?



സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാന്‍ വ്യക്തികളുടെ അറിവോടുകൂടിയോ അല്ലാതെയോ ഉപയോഗിക്കുന്ന വാടക ബാങ്ക് അക്കൗണ്ടുകളാണ് മ്യൂൾ അക്കൗണ്ടുകൾ (Mule Accounts). പലപ്പോഴും വിദ്യാർത്ഥികളും വരുമാനം കുറവുള്ള സാധാരണക്കാരുമാണ് ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നത്. തട്ടിപ്പിന്റെ വ്യാപ്തിയെക്കുറിച്ച് അറിവില്ലാത്തതും എളുപ്പത്തിൽ പണം ലഭിക്കുമെന്ന വാഗ്ദാനത്തിൽ വീഴുന്നതുമാണ് ഇതിന് പ്രധാന കാരണം.​​അക്കൗണ്ടുകൾ കൈമാറരുത്. നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റാരെയും അനുവദിക്കരുത്. ഒരു കാരണവശാലും മറ്റൊരാളുടെ ഉപയോഗത്തിനായി സ്വന്തം ബാങ്ക് അക്കൗണ്ട് നൽകുകയോ മറ്റുള്ളവരുടെ പണം സ്വീകരിക്കുകയോ ചെയ്യരുത്.​കമ്മീഷൻ വാഗ്ദാനങ്ങളിൽ വീഴരുത്.

അക്കൗണ്ട് വഴി പണമിടപാടുകൾ നടത്താൻ കമ്മീഷനോ കൂലിയോ വാഗ്ദാനം ചെയ്ത് ആരെങ്കിലും സമീപിച്ചാൽ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 1930 എന്ന നമ്പറിലോ അറിയിക്കുക.​വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുക. സ്വന്തം അക്കൗണ്ട് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ അപരിചിതരുമായി പങ്കുവെക്കരുത്.​അപരിചിത പണം സ്വീകരിക്കരുത്. നിങ്ങളറിയാതെ അക്കൗണ്ടിൽ പണം എത്തിയാൽ ഉടൻ ബാങ്കിനെയും പോലീസിനെയും രേഖാമൂലം വിവരമറിയിക്കുക. ഈ പണം പിൻവലിക്കാനോ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാനോ പാടില്ല.​ഉത്തരവാദിത്തം നിങ്ങൾക്കാണ്.ബാങ്ക് അക്കൗണ്ടുകളുടെ പൂർണ്ണ ഉത്തരവാദിത്വം ഉടമയ്ക്കാണ്. അനധികൃതമായി സ്വന്തം അക്കൗണ്ടിൽ പണം സ്വീകരിക്കുന്നതും കൈമാറ്റം ചെയ്യുന്നതും ശിക്ഷാർഹമായ കുറ്റമാണ്.​​ഓൺലൈൻ തട്ടിപ്പിനിരയായാൽ വൈകാതെ തന്നെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന പോർട്ടൽ വഴിയോ പരാതി രജിസ്റ്റർ ചെയ്യുക.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles