spot_img
Friday, September 25, 2026

ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തു വീണു; തൊഴിലാളിക്ക് ദാരുണാന്ത്യം



കോഴിക്കോട് : കൊയിലാണ്ടി വെങ്ങളം കാട്ടിലപ്പീടികയിൽ ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തു വീണ് തൊഴിലാളി മരിച്ചു. വാകയാട് അവിടനല്ലൂർ തേനംകണ്ടി വീട്ടിൽ സിബി(43) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെ ആണ് അപകടം ഉണ്ടായത്.സിബിക്കൊപ്പം ഉണ്ടായിരുന്ന മന്നങ്കാവ് സ്വദേശി ഷെറിൻ ലാൽ (34) ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പുതിയതായി നിർമിക്കുന്ന വീട്ടിൽ മാർബിൾ ഇറക്കുന്നതിനിടെ തെന്നി ഇരുവരുടെയും ശരീരത്തിലേക്ക് പതിക്കുകയായിരുന്നു. സിബിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles