spot_img
Friday, April 24, 2026

സംസ്ഥാനപാത ഓമശ്ശേരി-എരഞ്ഞിമാവ് റീച്ച് 3 മാസത്തിനുള്ളിൽ പൂർത്തിയാക്കുന്നതിന് നിർദേശം നൽകി



സംസ്ഥാനപാത ഓമശ്ശേരി-എരഞ്ഞിമാവ് റീച്ച് 3 മാസത്തിനുള്ളിൽ പൂർത്തിയാക്കുന്നതിന് നിർദേശം നൽകിയതായി തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ലിന്റോ ജോസഫ്.

കൊയിലാണ്ടി -എടവണ്ണ സംസ്ഥാനപാതയിലെ തിരുവമ്പാടി നിയോജകമണ്ഡലപരിധിയിൽ വരുന്ന ഓമശ്ശേരി -എരഞ്ഞിമാവ് റീച്ച് പ്രവൃത്തി അവലോകനം നടത്തി.

പ്രവൃത്തി 3 മാസത്തിനുള്ളിൽ പൂർത്തീകരിക്കുന്നതിന് ഉദ്യോഗസ്ഥർക്കും കരാർ കമ്പനിക്കും നിർദേശം നൽകി.പ്രവൃത്തിയുമായി ബന്ധപ്പെട്ട് ചിലയിടങ്ങളിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങളും ചർച്ച ചെയ്തു.നെല്ലിക്കാപറമ്പ് എയർപോർട്ട് റോഡ്,സർക്കാർപറമ്പ് റോഡിന് സമീപം,നോർത്ത് കാരശ്ശേരി എന്നിവിടങ്ങളിൽ ഡ്രൈനേജുകൾ വെള്ളത്തിന്റെ സുഗമമായ ഒഴുക്കിന് അനുസൃതമായി സ്ഥാപിക്കും.മുക്കം കല്ലൂർ അമ്പലം റോഡ്,അഗസ്ത്യൻമുഴി തുടങ്ങിയയിടങ്ങളിൽ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് കലക്ഷൻ ചേമ്പർ,ബോക്‌സ് കൾവെർട്ട് എന്നിവ സ്ഥാപിക്കും.പ്രധാന അങ്ങാടികളിൽ ആവശ്യത്തിന് ലൈറ്റുകൾ സ്ഥാപിക്കും.ബസ് ഷെൽറ്ററുകൾ സ്ഥല ലഭ്യതക്കനുസരിച്ച് റോഡിന് വശത്തേക്ക് മാറ്റി സ്ഥാപിക്കും.കൾവെർട്ട് എക്സ്റ്റൻഷനുകൾ പൂർത്തിയാക്കും.യോഗത്തിൽ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.പി ഉദ്യോഗസ്ഥർ,കരാർ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles